ഇങ്ങനെയും ഒരു കള്ളന്‍! വീടിന്റെ ഓടിന്റെ വിടവിലൂടെ കൈകടത്തി വാതില്‍ തുറന്ന് അകത്തു കടന്ന മോഷ്ടാവ് അലമാരയിലുണ്ടായിരുന്ന പണം മാത്രം കവര്‍ച്ച ചെയ്ത് കടന്നുകളഞ്ഞു, സ്വര്‍ണം കൊണ്ടുപോയില്ല, സമീപത്തെ ക്വാര്‍ട്ടേഴ്‌സിലും കയറി
കാസര്‍കോട്: (www.kasargodvartha.com 17.12.2018) വീടിന്റെ ഓടിന്റെ വിടവിലൂടെ കൈകടത്തി വാതില്‍ തുറന്ന് അകത്തു കടന്ന മോഷ്ടാവ് അലമാരയിലുണ്ടായിരുന്ന പണം മാത്രം കവര്‍ച്ച ചെയ്ത് കടന്നുകളഞ്ഞു. അലമാരയില്‍ സ്വര്‍ണമുണ്ടായിരുന്നുവെങ്കിലും അത് മോഷ്ടാവ് കൊണ്ടുപോയിട്ടില്ല. ചൗക്കി കുന്നിലിലെ മുനീറിന്റെ വീട്ടിലും സമീപത്തെ ക്വാര്‍ട്ടേഴ്‌സിലുമാണ് കവര്‍ച്ച നടന്നത്.
മുനീറും കുടുംബവും ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ വീടു പൂട്ടി പെരിയടുക്കയിലെ ബന്ധുവീട്ടില്‍ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍പെട്ടത്. ഓടിന്റെ വിടവിലൂടെ കൈയിട്ട് വാതില്‍ ലോക്ക് തുറന്നതായാണ് സംശയിക്കുന്നത്. അകത്തെ മുറികളിലുണ്ടായിരുന്ന രണ്ട് അലമാരകള്‍ കുത്തിപ്പൊളിച്ച നിലയിലാണ്. ഇവിടെ സൂക്ഷിച്ചിരുന്ന 13,000 ത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. ആഭരണങ്ങള്‍ മോഷ്ടാവ് കൊണ്ടുപോയിട്ടില്ല. വിവരമറിഞ്ഞ് കാസര്‍കോട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഈ വീടിന് സമീപത്തുള്ള സഫ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാരി ഫൈസലിന്റെ മുറിയില്‍ മോഷ്ടാവ് കയറിയെങ്കിലും ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഫൈസലും കുടുംബവും ബന്ധു വീട്ടില്‍ പോയതായിരുന്നു. താക്കോല്‍ വീടിന്റെ പുറത്തു തന്നെയായിരുന്നു സൂക്ഷിച്ചിരുന്നത്. ഇത് കൈക്കലാക്കിയാണ് വാതില്‍ തുറന്നതെന്ന് സംശയിക്കുന്നു. അകത്തെ അലമാര തുറന്നെങ്കിലും പണമൊന്നും സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ ഒന്നും നഷ്ടപ്പെട്ടില്ല. അലമാരയില്‍ ഒരു കൈ ചെയിന്‍ ഉണ്ടായിരുന്നുവെങ്കിലും ഇത് വീട്ടിലെ കിടക്കയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Robbery, cash, Robbery in house at Chowki
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment