പേ ടി എം അധിക ചാര്‍ജുകളൊന്നും കൂടാതെ ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ്

ബംഗളൂരു: (www.kvartha.com 21.12.2018) ഇന്ത്യയുടെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്‌മെന്റ്‌സ് കമ്പനിയായ പേ.ടി.എം, അതിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നടത്തുന്ന ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗുകള്‍ക്കുമേല്‍ എല്ലാ ട്രാന്‍സാക്ഷന്‍ ചാര്‍ജുകളും, പേ.ടി.എം. ഗേറ്റ് വേ ചാര്‍ജുകളും സ്വീറസ് ചാര്‍ജുകളും എടുത്തുകളഞ്ഞതായി അറിയിച്ചു.

'പി.എന്‍.ആര്‍. സ്റ്റാറ്റസ് ചെക്കിംഗ്' മുതല്‍ 'ക്യാന്‍സലേഷനുകള്‍ക്ക് തത്സമയ റീഫണ്ടോടു' കൂടി ഒരു മിനിട്ടിനു കീഴില്‍ ടിക്കറ്റ് ബുക്കിംഗ് വരെയായി പേ.ടി.എം. ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും.

Payment gateway fees and service fees to be excused while booking rail tickets from Paytm, Bangalore, Train, Ticket, Passengers, Business, Technology, Mobile Phone, National.

പേ.ടി.എം. വഴിയുള്ള മിക്ക ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗുകളും അതിന്റെ മൊബൈല്‍ ആപ്പിലൂടെയാണ് നടത്തുന്നത്. ആദ്യമായി ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ റെയില്‍ ടിക്കറ്റിംഗ് ലളിതമാക്കുന്നതിനായി ഒട്ടനവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് മൊബൈല്‍ ഒണ്‍ലി യാത്രക്കാരുടെ ആവശ്യങ്ങളെ ഫലപ്രദമായി അഭിസംബോധന ചെയ്യാന്‍ കമ്പനിക്ക് സാധിച്ചു.

അടിക്കടി യാത്ര ചെയ്യുന്നവര്‍ക്ക്് അധിക വിവരങ്ങള്‍ പൂരിപ്പിക്കാതെ തന്നെ ഏതാനും സുഗമമായ ക്ലിക്കുകളിലൂടെ ആവര്‍ത്തിച്ചുള്ള ബുക്കിംഗുകള്‍ നടത്താനാവും. കൂടാതെ, യാത്രക്കാര്‍ക്ക് അവരുടെ പി.എന്‍.ആര്‍ സ്റ്റാറ്റസ് പരിശോധിക്കാനുമാവും. റൂട്ട് എന്റര്‍ ചെയ്ത് അല്ലെങ്കില്‍ നഗരങ്ങള്‍/ പട്ടണങ്ങള്‍/ ലൊക്കാലിറ്റികള്‍/ ലാന്‍ഡ് മാര്‍ക്കുകള്‍ എന്നിവ സെര്‍ച്ച് ചെയ്ത് ഏറ്റവും അടുത്തുള്ള ട്രെയിന്‍ സ്‌റ്റേഷനുകള്‍ക്കുള്ള സജഷനുകള്‍ നേടാനാവും.

ഇതേവരെ വെര്‍ട്ടിക്കല്‍ പ്ലേയേഴ്‌സ് ആധിപത്യം വഹിച്ചിരുന്ന ഒരു മേഖലയായ ഓണ്‍ലൈന്‍ ട്രാവലിലേക്ക് പ്രവേശിച്ച ഇന്ത്യയുടെ ആദ്യ പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ്‌സ് കമ്പനിയാണ് പേ.ടി.എം. 2018 സാമ്പത്തിക വര്‍ഷത്തില്‍ 38 ദശലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റ് കഴിഞ്ഞ വര്‍ഷം പേ.ടി.എം. അതിന്റെ ട്രാവല്‍ ബിസിനസില്‍ മൂന്ന് മടങ്ങ് വളര്‍ച്ചയാണ് കൈവരിച്ചത്. മാത്രമല്ല, അത് അതിന്റെ യാത്രാ ഉപഭോക്തൃ അടിത്തറ ഒമ്പത് ദശലക്ഷമായി ഇരട്ടിപ്പിക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Payment gateway fees and service fees to be excused while booking rail tickets from Paytm, Bangalore, Train, Ticket, Passengers, Business, Technology, Mobile Phone, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?