വസുന്ധരാ രാജെയെ തടിച്ചിയെന്ന് വിളിച്ചതില്‍ മാപ്പ് പറഞ്ഞ് ശരത് യാദവ്

റാഞ്ചി: (www.kvartha.com 09-12-2018)  രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെയെ തടിച്ചിയെന്ന് വിളിച്ചതിന് മാപ്പ് പറഞ്ഞ് ജെഡിയു നേതാവ് ശരത് യാദവ്. രാജെയെ വിഷമിപ്പിച്ചതില്‍ ദുഖമുണ്ടെന്നും അത്തരമൊരു പരാമര്‍ശം നടത്തിയതില്‍ മാപ്പ് പറയുന്നുവെന്നുമായിരുന്നു യാദവിന്റെ പ്രസ്താവന.

ശരത് യാദവിന്റെ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും രാജെ ആവശ്യപ്പെട്ടിരുന്നു.

രാജെയുടെ അഭിപ്രായ പ്രകടനങ്ങള്‍ കണ്ടു. ഞങ്ങള്‍ തമ്മില്‍ ദീര്‍ഘകാലങ്ങളായുള്ള ബന്ധമാണ്. ഞാന്‍ പറഞ്ഞത് അവരെ വിഷമിപ്പിച്ചുവെങ്കില്‍ മാപ്പ് ചോദിക്കുന്നു. ഉടനെ ഇത് സംബന്ധിച്ച് രാജെയ്ക്ക് കത്തെഴുതുമെന്നും ശരത് യാദവ് പറഞ്ഞു.

National, Rajasthan, Vasundhara Raje

രാജസ്ഥാനിലെ അല്‍ വാറില്‍ ലോകതാന്ത്രിക് ജനത ദളിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടയിലാണ് യാദവ് രാജെയുടെ ശരീരപ്രകൃതിയെ പരിഹസിച്ചത്. രാജെ തടിച്ചിയാണെന്നും ഇനിയവര്‍ക്ക് വിശ്രമം ആവശ്യമാണെന്നുമായിരുന്നു യാദവ് പറഞ്ഞത്. ഇത് വിവാദമായതോടെ താനൊരു തമാശ മാത്രമേ ഉദ്ദേശിച്ചുള്ളുവെന്നും ആരേയും വേദനിപ്പിക്കുക തന്റെ ലക്ഷ്യമായിരുന്നില്ലെന്നും യാദവ് പറഞ്ഞിരുന്നു.

ശരത് യാദവ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സിപി എം നേതാവ് ബൃന്ദ കാരാട്ടും രംഗത്തെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Ranchi: Facing flak for his remarks against Rajasthan chief minister Vasundhara Raje, former JD(U) leader Sharad Yadav on Saturday expressed regret for "hurting" her and said he would write to her.

Keywords: National, Rajasthan, Vasundhara Raje


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?