വനിതാ മതിലിന് കരുത്തേകാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജം; നിയോജക മണ്ഡലാടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം:(www.kvartha.com 18/12/2018) വനിതാ മതിലിന് അണിചേരുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമായി. പോര്‍ട്ടലിന്റെ ഔദ്യോഗിക ഉദ്ഘാടനം ദേവസ്വം സഹകരണ ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. vanithamathiltvm.com എന്നാണ് പോര്‍ട്ടലിന്റെ പേര്. തിരുവനന്തപുരത്തെ 14 നിയോജകമണ്ഡലങ്ങളെയും പ്രത്യേകം തരം തിരിച്ചാണ് പോര്‍ട്ടല്‍ തയ്യാറാക്കിയിരിക്കുന്നത്.


News, Thiruvananthapuram, Kerala, Inauguration,Minister, Portal launched for women wall


വനിതാ മതിലിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് പോര്‍ട്ടലില്‍ പേരും വിലാസവും നല്‍കി രജിസ്റ്റര്‍ ചെയ്യാം. മൊബൈലിലും കമ്പ്യൂട്ടറിലും ഒരുപോലെ രജിസ്റ്റര്‍ ചെയ്യാവുന്ന ലളിതമായ രീതിയിലാണ് പോര്‍ട്ടല്‍ സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ വനിതാ മതിലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, ചിത്രങ്ങള്‍, വീഡിയോ തുടങ്ങിയവ കാണാനും സൗകര്യമുണ്ട്.

യുവ സംരംഭകരായ വൈശാഖ്, റിജിന്‍, സല്‍മാന്‍, ആനന്ദ് എന്നീ നാല് യുവാക്കള്‍ സൗജന്യമായാണ് വനിതാ മതിലിനു വേണ്ടി പോര്‍ട്ടല്‍ തയ്യാറാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Inauguration,Minister, Portal launched for women wall


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?