കാലഹരണപ്പെട്ട എല്‍പിജി സിലിണ്ടറുകള്‍ അപകടകാരണമാകുന്നു; എണ്ണക്കമ്പനികള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് തൊഴിലാളികള്‍

കോഴിക്കോട്:(www.kvartha.com 09/12/2018) എല്‍ പി ജി വിതരണ മേഖലയില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന അപകടങ്ങള്‍ക്ക് കാരണം കാലഹരണപ്പെട്ട സിലിണ്ടറുകളും സമയത്തിന് അറ്റകുറ്റപ്പണി നടക്കാത്തതുമാണെന്ന് ഗ്യാസ് വിതരണ തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമുന്നയിച്ച് ആള്‍ കേരള ഗ്യാസ് ഏജന്‍സീസ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഫിസിനു മുന്നില്‍ സമരങ്ങള്‍ നടത്തിയെങ്കിലും പരിഹാര നടപടികള്‍ കമ്പനി സ്വീകരിക്കുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

സിലിണ്ടര്‍ അപകടം വഴി തൊഴിലാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും ജീവഹാനിയും പരിക്കുമേല്‍ക്കുമ്പോള്‍ കാലഹരണപ്പെട്ട സിലിണ്ടറുകള്‍ വിപണിയില്‍ നിന്ന് തന്ത്രപൂര്‍വം നീക്കുന്നതുള്‍പ്പെടെ കണ്ണില്‍ പൊടിയിടുന്ന നടപടികള്‍ മാത്രമാണ് കമ്പനി സ്വീകരിക്കുന്നത്. പഴഞ്ചന്‍ സിലിണ്ടറുകള്‍ തല്‍ക്കാലം പിന്‍വലിക്കുകയും പ്രക്ഷോഭം നിലയ്ക്കുമ്പോള്‍ വീണ്ടും മാര്‍ക്കറ്റിലെത്തിക്കുകയുമാണ്.

News, Kerala, Kozhikode, Labours, Convention, LPG,Late LPG cylinders are dangerous; The oil companies do not meet the safety guidelines


ട്യൂബ് ചോര്‍ച്ച, റെഗുലേറ്റര്‍ ചോര്‍ച്ച, സിലിണ്ടര്‍ വാല്‍വിലെ റബര്‍ റിംഗ് പൊട്ടുകയോ തേയുകയോ ചെയ്യുക തുടങ്ങിയവയാണ് സാധാരണ അപകട കാരണമാകുന്നത്. ഇതിനപ്പുറമുള്ള പോരായ്മകള്‍ പരിഹരിക്കാന്‍ കമ്പനികള്‍ക്കു മാത്രമേ സാധിക്കൂ. മതിയായ സുരക്ഷാ പരിശോധന നടത്താത്തിനാലും കാലഹരണപ്പെട്ട സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതിനാലും നിരവധി തൊഴിലാളികള്‍ സമീപകാലത്ത് അപകടത്തില്‍ മരണപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലാണ്.

കമ്പനിയുടെ നിരുത്തരവാദ സമീപനം മൂലം പരിക്കേല്‍ക്കുന്നവര്‍ക്കും മരിക്കുന്നവരുടെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കാന്‍ യാതൊരു ബാധ്യതയുമില്ലെന്ന നിലപാടാണ് ഐഒസി, ബിപിസി, എച്ച്പിസി എന്നീ പൊതുമേഖലാ കമ്പനികള്‍ സ്വീകരിക്കുന്നതെന്നും സി ഐ ടി യു യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി ജെ ആന്റണി കുറ്റപ്പെടുത്തി. എണ്ണക്കമ്പനികളുടെ നിരുത്തരവാദ സമീപനം തിരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും പ്രക്ഷോഭ സമരങ്ങള്‍ക്ക് സംഘന നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍പിജി വിതരണ ഏജന്‍സികളില്‍ തൊഴില്‍ ചെയ്യുന്ന 15000 തൊഴിലാളികള്‍ക്കും അപകടങ്ങള്‍ തരണം ചെയ്യാനുള്ള സുരക്ഷാ പരിശീലനവും സ്ഥാപനങ്ങളില്‍ സുരക്ഷാ പരിശോധനയും നടത്താന്‍ കമ്പനി തയ്യാറാവണം. നഷ്ടപരിഹാരം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യൂണിയന്‍ മലപ്പുറം ജില്ലാ കമ്മറ്റി അംഗമായ വസുദ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനായിരുന്ന ഉണ്ണികൃഷ്ണന്റെ കുടുംബ സഹായഫണ്ട് സ്വരൂപിക്കുന്നതിനായി ഇന്ന് രാവിലെ 10 മണിക്ക് വാളാഞ്ചേരി എകെജി ഭവനില്‍ കണ്‍വന്‍ഷന്‍ നടത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kozhikode, Labours, Convention, LPG,Late LPG cylinders are dangerous; The oil companies do not meet the safety guidelines


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?