തിരുവനന്തപുരത്ത് ചൊവ്വാഴ്ച ഹര്‍ത്താല്‍

തിരുവനന്തപുരം: (www.kvartha.com 10.12.2018) തിരുവനന്തപുരത്ത് ചൊവ്വാഴ്ച ബി ജെ പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവരുന്ന നിരാഹാര സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ മാര്‍ച്ച് സംഘട്ടനത്തില്‍ കലാശിച്ചിരുന്നു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചിരുന്നു. ഇതിനിടെ ചിതറി ഓടിയ പ്രവര്‍ത്തകര്‍ പിന്നീട് പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വീണ്ടും സംഘടിച്ചെത്തി പ്രതിഷേധിച്ചു. പോലീസിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. നിരവധി സ്ത്രീകളും സമരത്തിനെത്തിയിരുന്നു.

BJP hartal in Thiruvananthapuram on Tuesday, Thiruvananthapuram, Harthal, News, BJP, Politics, Protesters, Police, Clash, Kerala.

പോലീസിന് നേര്‍ക്കുണ്ടായ കല്ലേറില്‍ സമരത്തിനെത്തിയ സ്ത്രീകളടക്കമുള്ളവര്‍ക്കും പരിക്കേറ്റു. സ്ത്രീകളെ മുന്‍നിര്‍ത്തി നടത്തിയ സമരത്തിനിടെ പ്രവര്‍ത്തകര്‍ പോലീസിനുനേരെ കസേരകളും കുപ്പികളും വലിച്ചെറിഞ്ഞു. ഇതോടെ പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

ഇതിനിടെ പോലീസിന്റെ കണ്ണീര്‍വാതക പ്രയോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ സമരസമിതി പ്രവര്‍ത്തക കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ സമരത്തിന് സമീപമായിരുന്നു ബിജെപിയുടെ സമരവും. വലിയ രീതിയിലുള്ള പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP hartal in Thiruvananthapuram on Tuesday, Thiruvananthapuram, Harthal, News, BJP, Politics, Protesters, Police, Clash, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?