ബിജെപി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലേറിയാല്‍ എ കെ ജി സെന്റര്‍ പൂട്ടി സീല്‍ ചെയ്യുമെന്ന് എം എന്‍ രാധാകൃഷ്ണന്‍
കൊച്ചി: (www.kvartha.com 20.12.2018) ബിജെപി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലേറിയാല്‍ എ കെ ജി സെന്റര്‍ പൂട്ടി സീല്‍ ചെയ്യുമെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് എകെജി സെന്റര്‍ അടിച്ചു തകര്‍ക്കുമെന്ന പ്രസംഗത്തിന്റെ പേരില്‍ കേസെടുത്തിട്ടും കലിയടങ്ങാതെയാണ് ബിജെപി നേതാവിന്റെ പ്രതികരണം. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയാല്‍ പിണറായിയേയും കോടിയേരിയേയും അടക്കം പുറത്താക്കി എകെജി സെന്റ സീല്‍ ചെയ്യുമെന്ന് രാധാകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ ഗൂഢാലോചന നടത്താനുള്ള സിപിഎം കേന്ദ്രമാണ് എകെജി സെന്റര്‍. ഇതിനെ തങ്ങള്‍ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരും. എകെജി സെന്ററില്‍ സിപിഎമ്മിന് എന്ത് അവകാശമാണുള്ളതെന്ന് ചോദിച്ച രാധാകൃഷ്ണന്‍ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി വാങ്ങിയത് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ നേതൃത്വത്തിലാണെന്നും പറഞ്ഞു.
ശബരിമല പൂങ്കാവനം തകര്‍ക്കാന്‍ ഷൂസിട്ട പോലീസുകാര്‍ ശ്രമിച്ചാല്‍ അയ്യപ്പ ഭക്തര്‍ എകെജി സെന്റര്‍ അടിച്ചു തകര്‍ക്കുമെന്നാണ് താന്‍ നേരത്തേ പറഞ്ഞതെന്നും എ എന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. വനിതാ മതിലിലൂടെ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിക്കുന്നുവെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ പോത്തന്‍കോട് പോലീസാണ് പ്രകോപനമപരമായ പ്രസംഗം നടത്തിയതിന്റെ പേരില്‍ എ എന്‍ രാധാകൃഷ്ണനെതിരെ കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, BJP, News, AN Radhakrishnan against AKG Center

Powered by Info News For You

Comments
Post a Comment