ഓവര്‍ടേക്ക് ചെയ്ത ബൈക്ക് യാത്രികന് ക്രൂര മര്‍ദനം

കൊല്ലം: (www.kvartha.com 05.12.2018) മറ്റൊരു ബൈക്കിനെ മറികടന്നതിന്റെ പേരില്‍ ബൈക്ക് യാത്രികനായ യുവാവിനെ രണ്ടുപേര്‍ ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചു. കരുനാഗപ്പള്ളി സ്വദേശി ഷിബുവിനാണ് മര്‍ദനമേറ്റത്. കൊല്ലം രാമന്‍കുളങ്ങരയിലെ പെട്രോള്‍ പമ്പില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.

മൂന്നാംകുറ്റിയില്‍ ഫാന്‍സി സ്‌റ്റോര്‍ നടത്തുന്ന ഷിബു കരുനാഗപ്പള്ളിയിലെ വീട്ടിലേക്കു പോകവെ രണ്ടുപേര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ മറികടന്നതിന്റെ പേരില്‍ ഇവര്‍ ഷിബുവിനെ പിന്തുടര്‍ന്ന് അസഭ്യം പറയുകയും വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു.

 Youth attacked bike traveler, Kollam, Local-News, News, Crime, Criminal Case, attack, Police, CCTV, Case, Complaint, Hospital, Treatment, Kerala.

ഇവരില്‍ നിന്ന് രക്ഷപ്പെടാന്‍ ഷിബു സമീപത്തെ പെട്രോള്‍ പമ്പിലേക്ക് കയറി. പിന്നാലെയെത്തിയ സംഘം ഷിബുവിനെ ആക്രമിക്കുകയായിരുന്നു. കത്തിയുമായാണ് ഇവര്‍ ഷിബുവിനെ ആക്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരുവരും ചേര്‍ന്ന് ഷിബുവിനെ മര്‍ദിക്കുകയും നിലത്തിട്ടു ചവിട്ടുകയും ഹെല്‍മറ്റു കൊണ്ട് മര്‍ദിക്കുകയും ചെയ്യുന്നതായി ദൃശ്യത്തിലുണ്ട്.

സമീപത്തുണ്ടായിരുന്നവര്‍ ഷിബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. അക്രമികള്‍ സ്ഥലത്തുനിന്നു പോയ ശേഷം മാത്രമാണു ഷിബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷിബുവിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെ ശക്തിക്കുളങ്ങര പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth attacked bike traveler, Kollam, Local-News, News, Crime, Criminal Case, attack, Police, CCTV, Case, Complaint, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?