രാഹുല്‍ ഗാന്ധി ജനുവരിയില്‍ യു എ ഇയില്‍ സന്ദര്‍ശനം നടത്തും

ദുബൈ: (www.kvartha.com 19-12-2018) കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 2019 ജനുവരിയില്‍ യു എ ഇയില്‍ സന്ദര്‍ശനം നടത്തും. ജനുവരി 11, 12 തീയതികളിലാണ് സന്ദര്‍ശനം. വെള്ളിയും ശനിയും ദിവസങ്ങളാണിത്.

ഇന്ത്യന്‍ പ്രവാസികളെ നേരില്‍ കാണാനും അവരുമായി ചര്‍ച്ച നടത്താനുമാണ് രാഹുല്‍ എത്തുന്നത്. എ ഐ സി സി സെക്രട്ടറി ഹിമാന്‍ഷു വ്യാസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഡിസംബര്‍ 21 മുതല്‍ 26 വരെ താന്‍ ദുബൈയിലുണ്ടാകുമെന്നും രാഹുല്‍ ഗാന്ധിയുടെ പൊതുപരിപാടികളെ കുറിച്ചും മറ്റും അപ്പോള്‍ സംസാരിക്കാമെന്നും വ്യാസ് പറഞ്ഞു.

Gulf, UAE, Rahul Gandhi

അതേസമയം രാഹുല്‍ ഗാന്ധി ഷാര്‍ജ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി അറിയിച്ചു .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Rresident of Indian National Congress (INC) party Rahul Gandhi is scheduled to visit the United Arab Emirates on Friday January 11, and Saturday, January 12 in 2019.

Keywords: Gulf, UAE, Rahul Gandhi



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?