ബിജെപി ഹര്‍ത്താല്‍: വെള്ളിയാഴ്ച നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വെച്ചു
തിരുവനന്തപുരം: (www.kvartha.com 13.12.2018) ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വെച്ചു. കേരള സര്‍വകലാശാലയും മഹാത്മാഗാന്ധി സര്‍വകലാശാലയും ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചതായി അധികൃതര്‍ അറിയിച്ചു.
പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. വെള്ളിയാഴ്ച നടക്കേണ്ട ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ ഈ മാസം 21 ലേക്ക് മാറ്റി. ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
തീ കൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താല്‍ നടത്തുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വൈകുന്നേരത്തോടെയായിരുന്നു മരണം. ഉടന്‍ തന്നെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് ജീവനൊടുക്കിയതെന്ന വേണുഗോപാലന്റെ മരണമൊഴി വന്നതോടെ അങ്കലാപ്പിലായിരിക്കുകയാണ് ബിജെപി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Harthal, BJP, Examination, Kerala, News, Exams postponed due to Hartal

Powered by Info News For You

Comments
Post a Comment