മുനവ്വറലി തങ്ങളുടെ ഫോട്ടോയില്‍ അശ്ലീല കമന്റ്: യൂത്ത് ലീഗിന്റെ പരാതിയില്‍ കേസെടുത്തു

കാസര്‍കോട് (www.evisionnews.co): യുവജനയാത്രക്കിടെ മകള്‍ക്കൊപ്പമുള്ള മുനവ്വറലി ശിഹാബ് തങ്ങളുടെ ഫോട്ടോയില്‍ അശ്ലീല കമന്റിട്ട യുവാവിനെതിരെ യൂത്ത് ലീഗിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മൊഗ്രാല്‍ പൂത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി പി.എ അഹമ്മദ് ഷഫീഖിന്റെ പരാതിയില്‍ ചൗക്കി കുന്നിലിലെ സാജിദ് കുക്കാര്‍ എന്ന യുവാവിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. 

യൂത്ത് ലീഗ് യുവജനയാത്രക്കിടെ മകള്‍ക്കൊപ്പമുള്ള പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫോട്ടോ എഡിറ്റ് ചെയ്ത് അശ്ലീലചുവയുള്ള വാക്കുകള്‍ ഉപയോഗിച്ച് കമന്റ് ചെയ്യുകയും ഫേസ് ബുക്ക് അക്കൗണ്ട് വഴി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. നേരത്തെ ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പോസ്റ്റ് ചെയ്തിരുന്നു. മോശം പരാമര്‍ശം നടത്തി ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദയും വിദ്വേഷവും വളര്‍ത്തി ലഹള ഉണ്ടാക്കണമെന്ന ഉദ്യേശ്യത്തോടെയുള്ളതാണെന്നും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?