ഉത്സവപ്പറമ്പില്‍ നിന്ന് ഐസ്‌ക്രീം വാങ്ങി കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദി
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.12.2018) ഉത്സവപ്പറമ്പില്‍ നിന്ന് ഐസ്‌ക്രീം വാങ്ങി കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദിയനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ പെരിയ കല്ല്യോട്ട് ക്ഷേത്ര പരിസരത്ത് നിന്നും ഐസ്‌ക്രീം കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥതയുണ്ടായത്.
കല്ല്യോട്ട് കണ്ണോത്ത് സ്വദേശികളായ ശ്യാംകുമാര്‍ (10), മിഥുന (10), ഹര്‍ഷിത (ഒമ്പത്), ബിജിന്‍ (14), അക്ഷര (നാല്), ആദിത്യന്‍ (ഒമ്പത്), അതുല്‍ മണികണ്ഠന്‍ (13) എന്നിവരെ പെരിയ സി എച്ച് സിയില്‍ പ്രവേശിപ്പിച്ചു. പൊയിനാച്ചിയിലെ സ്വകാര്യ കമ്പനിയുടെ ഐസ്‌ക്രീമാണ് ക്ഷേത്ര പരിസരത്ത് വില്‍പ്പന നടത്തിയത്.
സംഭവത്തെ തുടര്‍ന്ന് ഐസ്‌ക്രീം വില്‍പന നടത്തിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. കെ കുഞ്ഞിരാമന്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായര്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, News, Child, Ulsavam, Ice Cream, Hospital, Children hospitalized after eating ice cream

Powered by Info News For You

Comments
Post a Comment