ന്യൂസിലാന്‍ഡിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടി; പോലീസ് കേസെടുത്തു

ചിറ്റാരിക്കാല്‍: (www.kasargodvartha.com 05.12.2018) ന്യൂസിലാന്‍ഡിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നുള്ള പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ സ്വദേശിയാണെന്ന് സംശയിക്കുന്ന അരുണ്‍ കുമാറിനെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നിരവധി യുവാക്കളില്‍ നിന്നായി ഇയാള്‍ പണം തട്ടിയതായാണ് പോലീസ് സംശയിക്കുന്നത്.

കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു എന്നു പറയുന്ന ഓഫ് ഷോണ്‍ എന്ന സ്ഥാപനം വഴിയാണ് തട്ടിപ്പ്. നര്‍ക്കിലക്കാട് സ്വദേശി അജുമാത്യുവിന്റെ പരാതിയിലാണ് ഇപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നത്. അജുമാത്യുവിന്റെ സുഹൃത്തുക്കളായ മെല്‍വിന്‍ വര്‍ഗീസ്, സാബു ജോസഫ് എന്നിവരില്‍ നിന്നായി ഓരോ ലക്ഷം രൂപാവീതം അരുണ്‍ കുമാര്‍ തട്ടിയെടുത്തതായാണ് പരാതി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, complaint, case, Cheating; Police case registered
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?