ജോലി കിട്ടാന്‍ ചത്ത എലിയെ കിണറ്റിലിട്ടു: യുവാവ് അറസ്റ്റില്‍


കാഞ്ഞങ്ങാട് (www.evisionnews.co): ജോലി തന്നെ ഏല്‍പ്പിക്കുന്നതിന് വേണ്ടി അയല്‍വാസിയുടെ കിണറ്റില്‍ ചത്ത എലിയെ കൊണ്ടിട്ട യുവാവ് അറസ്റ്റിലായി. ഒടയംചാല്‍ മുത്താടി കോളനിയിലെ സതീശനെ (26)യാണ് രാജപുരം പൊലീസ് അറസ്റ്റു ചെയ്തത്. ഒടയംചാലിലെ റിട്ട. അധ്യാപകന്‍ തോമസിന്റെ വീട്ടുകിണറ്റിലാണ് സതീശന്‍ ചത്ത എലിയെ കൊണ്ടിട്ടത്. കൂലിവേലക്കാരനായ സതീശന്‍ തന്നെ കിണറ്റില്‍ ചത്ത എലി കിടക്കുന്നത് തോമസിന് കാണിച്ചു കൊടുക്കുകയായിരുന്നു. ചത്ത എലിയെ നീക്കം ചെയ്ത് മലിനമായ വെള്ളം മാറ്റണമെന്നും താന്‍ തന്നെ പണിയെടുത്തോളാമെന്നും തോമസിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ സതീശന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ തോമസ് തന്റെ വീട്ടിലെ സിസി കാമറ പരിശോധിച്ചപ്പോഴാണ് സതീശന്‍ ചത്ത എലിയെ കിണറ്റില്‍ തള്ളുന്ന ദൃശ്യംകണ്ടത്. ഇതോടെ രാജപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?