തമിഴ്നാട്ടിലെ ഹോട്ടലുകളില്‍ പാഴ്സല്‍ ഇനി മുതല്‍ സ്റ്റീല്‍ പാത്രത്തില്‍
ചെന്നൈ (www.evisionnews.co): തമിഴ്‌നാട്ടിലെ ഹോട്ടലുകളില്‍ നിന്ന് ഇനി പാഴ്സല്‍ ലഭിക്കുന്നത് സ്റ്റീല്‍ പാത്രത്തില്‍ മാത്രം. സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ ഹോട്ടല്‍ സംഘടനയായ ടിഎന്‍എച്ച്എയാണ് ഇങ്ങനൊരു തീരുമാനമെടുത്തത്. ജനുവരി ഒന്നുമുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരുന്നത്.
സ്റ്റീല്‍ പാത്രങ്ങളില്‍ പാഴ്സല്‍ നല്‍കുമ്പോള്‍ നിശ്ചിത തുക ഈടാക്കും. എന്നാല്‍, പാത്രങ്ങള്‍ തിരികെ നല്‍കുമ്പോള്‍ പണം തിരികെകൊടുക്കുകയും ചെയ്യും. പാത്രങ്ങള്‍ ഹോട്ടലുകളില്‍ തിരികെ ഏല്‍പിക്കാന്‍ കഴിയാത്തവര്‍ക്കു വിലയ്ക്കു വാങ്ങുന്നതിനുള്ള സൗകര്യവുമുണ്ട്. പ്ലാസ്റ്റിക് നിരോധനം ഹോട്ടലുകളെ നഷ്ടത്തിലാക്കുമെന്നാണ് സംഘടനാ പ്രതിനിധികള്‍ പറയുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചില ഇളവുകള്‍ പ്രതീക്ഷിക്കുന്നതായി സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment