രാജസ്ഥാനിൽ ഭരണത്തിലേറി കോൺഗ്രസ്; ഗെലോട്ടും പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി (www.evisionnews.co): രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു. ചരിത്രപ്രസിദ്ധമായ ആല്‍ബര്‍ട്ട് ഹാളില്‍ നേതാക്കന്മാരെയും പ്രവര്‍ത്തകരെയും സാക്ഷി നിര്‍ത്തിയായിരുന്നു ചടങ്ങ്. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായവതിയും ചടങ്ങില്‍ പങ്കെടുത്തില്ല.
പങ്കെടുക്കില്ലെന്ന് ഇരുവരും നേരത്തേ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുന്‍ മുഖ്യമന്ത്രി വസുന്ധരെ രാജെയും ചടങ്ങിനെത്തിയിരുന്നു. അസൗകര്യങ്ങളുള്ളതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ദിനേഷ് ത്രിവേദി എംപിയെയാണു അയച്ചത്.
തുടര്‍ന്ന് ഉച്ചയ്ക്കു 1.30ന് ഭോപാലില്‍ ജംബോരി മൈതാനത്താണു കമല്‍നാഥിന്റെ സത്യപ്രതിജ്ഞ. 15 വര്‍ഷത്തെ ബിജെപിയുടെ തേരോട്ടം അവസാനിപ്പിച്ചാണ് എഴുപത്തിരണ്ടുകാരനായ കമല്‍നാഥ് മധ്യപ്രദേശില്‍ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. ദീര്‍ഘകാലം പാര്‍ലമെന്റ് അംഗവും കേന്ദ്രമന്ത്രിയുമായിരുന്ന പരിചയവും മുഖ്യമന്ത്രി പദത്തില്‍ കമല്‍നാഥിന് മുതല്‍ക്കൂട്ടാണ്. ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗേല്‍ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
Powered by Info News For You

Comments
Post a Comment