നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലും രാജസ്ഥാനിലും മികച്ച പോളിംഗ്; വോട്ട് ചെയ്യാന്‍ സിനിമാ താരങ്ങള്‍ അടക്കമുള്ള പ്രമുഖര്‍; എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് മോഡി

രാജസ്ഥാന്‍/ തെലങ്കാന: (www.kvartha.com 07.12.2018) രാജസ്ഥാന്‍, തെലങ്കാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ ഇരുസംസ്ഥാനങ്ങളിലും മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ്. രാജസ്ഥാനിലെ 199, തെലങ്കാനയിലെ 119 മണ്ഡലങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. തെലങ്കാനയില്‍ രാവിലെ ഏഴുമണിക്കും രാജസ്ഥാനില്‍ എട്ടു മണിക്കുമാണു പോളിങ് ആരംഭിച്ചത്.

തെലങ്കാനയില്‍ സിനിമാ താരങ്ങളടക്കം രാവിലെ തന്നെ വോട്ടിങ്ങിനെത്തി. രാവിലെ 11.00 വരെ തെലങ്കാനയില്‍ 23%, രാജസ്ഥാനില്‍ 22.01% ആണു പോളിങ്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ സ്വന്തം മണ്ഡലമായ ഝാല്‍റാപാഠനില്‍ വോട്ട് രേഖപ്പെടുത്തി.

Election 2018 live updates: 23% polling in Telangana, 22.01% in Rajasthan till 11am, Rajastan, News, Politics, Congress, BJP, Voters, Prime Minister, Narendra Modi, Twitter, National

തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അടക്കമുള്ള നിരവധി വിഐപികള്‍ക്കു ഹൈദരബാദ് മേഖലകളിലാണു വോട്ട്. ശക്തമായ മത്സരമായതിനാല്‍ തെലങ്കാനയില്‍ വോട്ടിങ്ങ് ശതമാനം ഉയരാനാണു സാധ്യത. കോണ്‍ഗ്രസിന് ഇത് അഭിമാന പോരാട്ടമാണ്. തെലങ്കാന സംസ്ഥാനം രീപികരിച്ചപ്പോള്‍ നഷ്ടമായ ഭരണം കൈപ്പിടിയിലാക്കാനുള്ള തത്രപ്പാടിലാണ് പാര്‍ട്ടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരു കോടിയോളം രൂപ പിടിച്ചെടുത്തു.

ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കാളിയായി എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളിലെയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ രാത്രിയോടെ അറിയാം.

തെലങ്കാനയില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയെ (ടിആര്‍എസ്) കോണ്‍ഗ്രസ് - തെലുങ്കുദേശം വിശാലസഖ്യം നേരിടുന്നു. രാജസ്ഥാനില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മത്സരമാണ്. കഴിഞ്ഞമാസം 12 നും 20 നുമായിരുന്നു ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ്. മധ്യപ്രദേശിലും മിസോറമിലും കഴിഞ്ഞ മാസം 28നും. അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ 11 ന്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Election 2018 live updates: 23% polling in Telangana, 22.01% in Rajasthan till 11am, Rajastan, News, Politics, Congress, BJP, Voters, Prime Minister, Narendra Modi, Twitter, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?