ജെഡിഎസ് നേതാവിന്റെ കൊലയാളികളെ ഒരു ദയയുമില്ലാതെ വെടിവെയ്ക്കാന്‍ നിര്‍ദേശം നല്‍കുന്ന കുമാരസ്വാമിയുടെ വീഡിയോ പുറത്ത്; കര്‍ണാടകയില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം

ബംഗളൂരു: (www.kvartha.com 25.12.2018) ജെഡിഎസ് നേതാവിന്റെ കൊലയാളികളെ ഒരു ദയയുമില്ലാതെ വെടിവെയ്ക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കുന്ന മുഖ്യമന്ത്രി കുമാരസ്വാമിയുടെ വീഡിയോ പുറത്തുവന്നു. ഇതോടെ കര്‍ണാടകയില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.

പ്രാദേശിക ജെഡിഎസ് നേതാവിന്റെ കൊലയാളികളെ യാതൊരു ദയയും കൂടാതെ വെടിവച്ചു കൊല്ലാന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഫോണില്‍ പോലീസിനു നിര്‍ദേശം നല്‍കുന്ന വിഡിയോ ദൃശ്യമാണ് പുറത്തുവന്നത്. പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഫോണിലൂടെ പോലീസിന് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. കുമാരസ്വാമിയുടെ നടപടിക്കെതിരെ മുന്‍മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു.

"Kill Mercilessly": Karnataka Chief Minister HD Kumaraswamy's Order Caught On Tape, Bangalore, News, Politics, Karnataka, Criticism, Phone call, Police, Chief Minister, Video, National

എച്ച്. പ്രകാശ് എന്ന നേതാവിനെ തിങ്കളാഴ്ച ബൈക്കിലെത്തിയ അക്രമികള്‍ കാര്‍ തടഞ്ഞുനിര്‍ത്തി വടിവാള്‍കൊണ്ടു വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ദക്ഷിണ കര്‍ണാടകയിലെ മാണ്ഡ്യയിലായിരുന്നു സംഭവം. തുടര്‍ന്നു കൊലപാതകം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനോടു ഫോണില്‍ സംസാരിക്കുമ്പോഴാണ് കുമാരസ്വാമി വിവാദ പരാമര്‍ശം നടത്തിയത്.

''പ്രകാശ് നല്ല മനുഷ്യനായിരുന്നു. അദ്ദേഹത്തെ അവര്‍ കൊന്നത് എന്തിനാണെന്ന് അറിയില്ല. യാതൊരു ദയയും കൂടാതെ അവരെ വെടിവച്ചു കൊല്ലണം. ഒരു പ്രശ്‌നവും ഉണ്ടാകില്ല'' എന്നാണ് കുമാരസ്വാമി പറഞ്ഞത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായി. വിവിധ കോണുകളില്‍നിന്നു വിമര്‍ശനം ഉയര്‍ന്നു.

മുഖ്യമന്ത്രിയില്‍നിന്ന് ഒരിക്കലും ഇതു പ്രതീക്ഷിച്ചില്ലെന്ന് ബി.എസ്. യെഡിയൂരപ്പ പറഞ്ഞു. കുമാരസ്വാമി ഇത്തരത്തില്‍ സംസാരിച്ചാല്‍ സംസ്ഥാനത്തെ ക്രമസമാധാനത്തിന് എന്തു സംഭവിക്കും. നിരുത്തരവാദപരമായ പ്രസ്താവനയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും യെഡിയൂരപ്പ കുറ്റപ്പെടുത്തി.

അതേസമയം അത് ഉത്തരവല്ലെന്നും വൈകാരികമായ പ്രതികരണം മാത്രമായിരുന്നുവെന്നും കുമാരസ്വാമി പിന്നീടു പ്രതികരിച്ചു. രണ്ടു കൊലപാതകങ്ങളില്‍ പ്രതികളായി ജയിലില്‍ കഴിഞ്ഞിരുന്നവര്‍ ജാമ്യത്തിലിറങ്ങിയാണ് പ്രകാശിനെ വകവരുത്തിയതെന്നും കുമാരസ്വാമി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: "Kill Mercilessly": Karnataka Chief Minister HD Kumaraswamy's Order Caught On Tape, Bangalore, News, Politics, Karnataka, Criticism, Phone call, Police, Chief Minister, Video, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?