തട്ടുകടകള്‍ക്ക് പ്രോത്സാഹനം നല്‍കി ഭരണകൂടം ഹോട്ടലുകളെ തളര്‍ത്തുന്നു: സി. ബിജുലാല്‍
കാസര്‍കോട് (www.evisionnews.co): എല്ലാ നിയമങ്ങളും പാലിച്ച് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളെ പരിശോധനയുടെ പേരില്‍ തളര്‍ത്തുന്ന അധികൃതര്‍ തട്ടുകടകള്‍ക്ക് പ്രോത്സാഹനമാണ് നല്‍കുന്നതെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി. ബിജുലാല്‍ അഭിപ്രായപ്പെട്ടു. ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക മാന്ദ്യം ഹോട്ടല്‍ വ്യവസായത്തെയും കാര്യമായി ബാധിച്ചിരിക്കുകയാണ്. ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുമ്പോള്‍ അനധികൃത ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും പ്രോല്‍സാഹനം നല്‍കുന്ന അധികൃതരുടെയും,രാഷ്ട്രീയ നേതാക്കളുടെയും സമീപനത്തില്‍ മാറ്റമുണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് താജ് അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി പി.ആര്‍.ഉണ്ണി മുഖ്യാതിഥിയായിരിന്നു.സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സി.ബാവ, വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍ഗോഡ് യൂണിറ്റ് പ്രസിഡണ്ട് ഏ.കെ.മൊയ്തീന്‍ കുഞ്ഞി,
ജനറല്‍ നാരായണ പൂജാരി, ട്രഷറര്‍ കെ.എച്ച്. അബ്ദുല്ല, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ് ഗസാലി,വിജയന്‍ തൃക്കരിപ്പൂര്‍ ,ജയ ഷെട്ടി, രാജന്‍ കളക്കര, ശ്രീനിവാസ ഭട്ട്, അശോക് കുമാര്‍ മുള്ളേരിയ എന്നിവര്‍ സംസാരിച്ചു.
Powered by Info News For You

Comments
Post a Comment