മലകയറാനെത്തിയ യുവതികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി പന്തളം കൊട്ടാരം; നക്‌സലുകളാണോയെന്ന് സംശയിക്കുന്നതായി കൊട്ടാരം പ്രതിനിധി

പന്തളം: (www.kvartha.com 23/12/2018) ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി പന്തളം കൊട്ടാരം. ദര്‍ശനത്തിനെത്തിയ മനീതി സംഘടനയിലെ യുവതികള്‍ നക്‌സലുകളാണോയെന്ന് സംശയിക്കുന്നതായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. വാഹനവും പോലീസ് അകമ്പടിയും നല്‍കി പമ്പ വരെ അവരെ എത്തിച്ചത് സംശയാസ്പദമാണ്.

ശബരിമലയിലെ സമാധാനം തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി സംശയമുണ്ട്. വന്നവര്‍ നക്‌സല്‍ ചായ്‌വുള്ളവരാണെന്ന് സംശയമുണ്ട്. ഇത്തരം സംഘടനകള്‍ പിന്നിലുണ്ടോ എന്ന് പരിശോധിക്കണം. ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടോ എന്ന് സംശയമുണ്ട്. തങ്ക അങ്കി ദിവസം തന്നെ വന്നത് ഇത് അട്ടിമറിക്കാനാണെന്നും സംശയുമുള്ളതായും അദ്ദേഹം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Pathanamthitta, News, Shabarimala, Women, Panthalam Palace, Nexels, Serious allege against Shabarimala Pilgrim Women


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?