വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഗ്രാന്റുമായി പെപ്‌സികോ

കൊച്ചി:(www.kvartha.com 08/12/2018) മികച്ച ആശയങ്ങളുള്ള യുവാക്കളെ പ്രോത്സാഹിപ്പിക്കാനായി പെപ്‌സികോ 'ചെയ്ഞ്ച് ദ ഗെയിം' പദ്ധതി ആരംഭിക്കുന്നു. ഒരു ലക്ഷം ഡോളറാണ് ഇതിനായി പെപ്‌സികോ ധനസഹായം നല്‍കുന്നത്. കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറെ പ്രശസ്തമായ ഈ പരിപാടിയുടെ മൂന്നാം പതിപ്പാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. പെപ്‌സികോയുടെ ചെയ്ഞ്ച് ദ ഗെയിമില്‍ ഇത്തവണ ഇന്ത്യയില്‍ നിന്നുള്ള വിജയികള്‍ക്ക് മറ്റു മേഖലയില്‍ നിന്നുള്ള വിജയികളുമായി മത്സരിക്കാന്‍ അവസരം ലഭിക്കും.

പെപ്‌സികോ സിഇഒ രമണ്‍ ലഗാര്‍ത്തയ്ക്കു മുന്നില്‍ തങ്ങളുടെ ബിസിനസ് ആശയങ്ങള്‍ അവതരിപ്പിക്കാനും ഇവര്‍ക്ക് അവസരം ലഭിക്കും. വിജയികള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പെപ്‌സികോ ഒരു ലക്ഷം ഡോളര്‍ ഗ്രാന്റ് നല്‍കും. ഇതിനു പുറമേ അന്താരാഷ്ട്ര തൊഴിലും ഉറപ്പുനല്‍കുന്നു.

News, Kochi, Kerala, Students, PepsiCo grand for students

യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്കു സുസ്ഥിരവും പ്രായോഗികവുമായ പരിഹാരങ്ങള്‍ കണ്ടെത്തി വികസിപ്പിക്കാന്‍ യുവാക്കളെ പിന്തുണക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്നും സുസ്ഥിര പാക്കേജിങും പുതുക്കി ഉപയോഗിക്കലും എന്ന പെപ്‌സികോയുടെ പ്രധാന ലക്ഷ്യം നടപ്പിലാക്കാന്‍ ക്രിയാത്മകമായ ആശയങ്ങള്‍ കണ്ടെത്തലാണ് ഇത്തവണത്തെ പ്രധാന വെല്ലുവിളിയെന്നും പെപ്‌സികോ ഇന്ത്യയുടെ എച്ച് ആര്‍ വൈസ് പ്രസിഡന്റ് സുചിത്ര രാജേന്ദ്ര പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Students, PepsiCo grand for students 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?