മുഖ്യമന്ത്രി ആരാകണം? പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ശക്തി ആപ്പിലൂടെ അഭിപ്രായം തേടി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: (www.kvartha.com 13-12-2018) കോണ്‍ഗ്രസ് വിജയിച്ച മൂന്ന് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ നിശ്ചയിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം തേടി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശക്തി ആപ്പിലൂടെയാണ് രാഹുല്‍ പ്രവര്‍ത്തകരുടെ അഭിപ്രായം തേടിയത്.  റെക്കോര്‍ഡ് ചെയ്ത ശബ്ദ സന്ദേശം പ്രവര്‍ത്തകരിലേയ്ക്ക് എത്തിക്കുകയായിരുന്നു.

ആപ്പിലൂടെ പ്രവര്‍ത്തകരുടെ താല്പര്യം മനസിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടോടെ രാജസ്ഥാനിലേയും മദ്ധ്യപ്രദേശിലേയും മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമാകുമെന്നാണ് സൂചന.

National, Election 2018, Chief Minister

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും അശോക് ഗെഹ്ലോട്ടും മദ്ധ്യപ്രദേശില്‍ കമല്‍ നാഥും ജ്യോതിരാദിത്യ സിന്‍ഡ്യയുമാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി പരസ്യ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. പാര്‍ട്ടിയിലെ യുവാക്കളും മുതിര്‍ന്ന നേതാക്കളും തമ്മിലാണ് പ്രത്യക്ഷത്തില്‍ പോരാട്ടം നടക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Reportedly, Rahul Gandhi took a one-on-one feedback from party workers in both Rajasthan, Madhya Pradesh and Chhattisgarh to decide on the name of the next chief ministers of the states after due deliberations.

Keywords: National, Election 2018, Chief Minister




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?