വഴിയരികില്‍ ഉറങ്ങിക്കിടന്ന വയോധികന്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി ദാരുണമായി മരിച്ചു; അകടത്തിനുശേഷം നിര്‍ത്താതെ പോയ വണ്ടി പോലീസ് തെരയുന്നു

കൊച്ചി: (www.kvartha.com 17.12.2018) വഴിയരികില്‍ ഉറങ്ങിക്കിടന്ന വയോധികന്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി ദാരുണമായി മരിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ടുമണിയോടെ വെല്ലിംഗ്ടണ്‍ ഐലന്റിന് സമീപത്തെ കൊങ്കന്‍ ടാങ്കിനും വാക്ക് വേയ്ക്കുമിടയിലാണ് അപകടം. അറുപതിനോടടുത്ത് പ്രായമുള്ള അജ്ഞാതനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബി.ഒ.ടിയില്‍ നിന്ന് കുണ്ടന്നൂര്‍ റൂട്ടിലാണ് അപകടം നടന്നത്. അപകടത്തിനിടയാക്കിയ വാഹനത്തെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ലെങ്കിലും സമീപത്തെ ടയറിന്റെ പാടുകളില്‍ നിന്നും വയോധികനെ ഇടിച്ചത് ഏസര്‍ പോലുള്ള വലിയ ലോറിയാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വാക്ക് വേയ്ക്ക് സമീപത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചെങ്കിലും ഈ കാമറകളൊന്നും തന്നെ പ്രവര്‍ത്തിക്കാത്തത് പോലീസിന് തുടരന്വേഷണത്തിന് തിരിച്ചടിയാകുകയാണ്.


സാധാരണ ഹെവി വെയ്റ്റ് ലോറികളുടെ ഡ്രൈവര്‍മാര്‍ ഈ പ്രദേശത്ത് വാഹനമൊതുക്കിയിട്ട് ഉറങ്ങുക പതിവാണ്. അത്തരത്തില്‍ ആരെങ്കിലും ലോറി നിര്‍ത്തി റിവേഴ്‌സ് എടുത്തപ്പോഴാകാം അപകടം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവിടെ സ്ഥിരമായി പാര്‍ക്ക് ചെയ്യാറുള്ള ലോറികളുടെ ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതേസമയം മരിച്ച വയോധികനെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നും പ്രദേശത്ത് ആക്രി പെറുക്കി നടക്കുന്ന ആളാണെന്ന സംശയമുണ്ടെന്നും ഹാര്‍ബര്‍ പോലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വയോധികന്റെ തലയിലൂടെ ടയര്‍ കയറിയിറങ്ങിയതിന്റെ പാടുകള്‍ മാത്രമാണുള്ളതെന്നും ശരീരത്തില്‍ മറ്റെവിടെയും പരിക്കുകളോ മുറിവുകളോ ഇല്ലെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Unknown man killed in road accident, Kochi, News, Local-News, Police, Case, Accidental Death, Dead Body, Hospital, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?