ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; രാഹുലിനെയും മുരളി വിജയെയും പുറത്തിരുത്തി; രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ ടീമില്‍

മെല്‍ബണ്‍: (www.kvartha.com 25.12.2018) ക്രിസ്മസ് പിറ്റേന്നു നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ടു മത്സരങ്ങളിലും പരാജയമായിരുന്ന കെ.എല്‍. രാഹുലും മുരളി വിജയും ടീമിലില്ല. രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ ടീമിലിടം നേടി.

പരിക്കേറ്റ രവിചന്ദ്ര അശ്വിന് മൂന്നാം മത്സരം നഷ്ടമാകും. മായങ്ക് അഗര്‍വാളിന്റെ അരങ്ങേറ്റ മത്സരമാണ് ബുധനാഴ്ചത്തേത്. ഉമേഷ് യാദവിന് പകരം രവീന്ദ്ര ജഡേജയും ടീമില്‍ എത്തി. ബോക്‌സിങ് ഡേ ടെസ്റ്റില്‍ പതിവായി എതിരാളികളെ തകര്‍ത്ത ചരിത്രമാണ് ഓസീസിന്റേത്. ഈ ചരിത്രം തിരുത്താനാകും ടീം ഇന്ത്യയുടെ പരിശ്രമം.

Opening Gambit: Rookies Mayank Agarwal, Hanuma Vihari to open as Murali Vijay, KL Rahul dropped for Boxing Day Test, Cricket Test, Sports, Injured, Virat Kohli, World

രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും ഓരോ ജയം വീതം നേടിയിട്ടുണ്ട്. അതിനാല്‍ മൂന്നാം മത്സരം നിര്‍ണായകമാകും.

ഇന്ത്യ പ്ലേയിങ് ഇലവന്‍- വിരാട് കോഹ്ലി, മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുമ്ര.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Opening Gambit: Rookies Mayank Agarwal, Hanuma Vihari to open as Murali Vijay, KL Rahul dropped for Boxing Day Test, Cricket Test, Sports, Injured, Virat Kohli, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?