വനിത മതില്‍: ആരെയും നിര്‍ബന്ധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കൊച്ചി:(www.kvartha.com 09/12/2018) വനിതാ മതില്‍ നവോഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ളതാണെന്നും അതില്‍ പങ്കെടുക്കുന്നതിന് ആരെയും നിര്‍ബന്ധിക്കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വാശിയോ നിര്‍ബന്ധമോയില്ലെന്നും വനിത മതിലില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസ്സമില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സംഘടനകള്‍ ഉള്‍പ്പെടെ ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ല. ശബരിമലയില്‍ അക്രമികള്‍ തമ്പടിച്ചിട്ടുള്ളതിനാലാണ് നിരോധനാജ്ഞ പിന്‍വലിക്കാത്തത്. അവര്‍ അവസരം നോക്കിയിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു. പോലീസ് പരിശോധിച്ചശേഷം നിരോധനാജ്ഞ പിന്‍വലിക്കേണ്ടതാണെങ്കില്‍ അപ്പോള്‍ തീരുമാനിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

News, Kochi, Kerala, Minister, Police, Kadakampally Surendran, Kadakampally on women wall

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Minister, Police, Kadakampally Surendran, Kadakampally on women wall 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?