തൃശൂരിന്റെ കായിക മുന്നേറ്റത്തിന് കുതിപ്പേകാന്‍ ചാലക്കുടി മുനിസിപ്പല്‍ സ്‌റ്റേഡിയം വരുന്നു; നിര്‍മാണോദ്ഘാടനം ഞായറാഴ്ച
തൃശൂര്‍: (www.kvartha.com 22.12.2018) ജില്ലയുടെ കായിക മുന്നേറ്റത്തിന് കുതിപ്പേകുന്ന ചാലക്കുടി മുനിസിപ്പല്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഞായറാഴ്ച നടക്കും. വ്യവസായവാണിജ്യ, കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ വൈകുന്നേരം അഞ്ചു മണിക്ക് ഉദ്ഘാടനം നിര്‍വഹിക്കും.
പുത്തന്‍ തലമുറയുടെ കായിക മികവ് പരിപോഷിപ്പിക്കുന്നതിനു ലക്ഷ്യമിടുന്ന ഈ പദ്ധതിക്ക് 9.57 കോടി രൂപയാണ് കിഫ്ബി വഴി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. ചാലക്കുടി മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള 3.27 ഏക്കറിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ബി ഡി ദേവസി എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇന്നസെന്റ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍, ചാലക്കുടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
കായിക യുവജനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ ജയതിലക് ഐഎഎസ് സ്വാഗതം ആശംസിക്കും. കായിക യുവജന കാര്യാലയും ഡയറക്ടര്‍ ശ്രീ സഞ്ജയന്‍കുമാര്‍ ഐഎഫ്എസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
സര്‍ക്കാര്‍ ബജറ്റ് പ്രഖ്യാപനത്തിലൂടെ പഞ്ചായത്ത്, മുനിസിപ്പല്‍ പ്രദേശങ്ങളില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് ചാലക്കുടി മുനിസിപ്പല്‍ സ്‌റ്റേഡിയം. ആറ് ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, ഒരു ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, ഗാലറി സൗകര്യം, ഓഫീസ് റൂം, ചെയ്ഞ്ച് റൂം, ഡോര്‍മിറ്ററി, ജലവിതരണം, വൈദ്യുതീകരണം തുടങ്ങിയ അനുബന്ധ സൗകര്യങ്ങളാണ് ഈ പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്.
SUMMARY: Imparting further momentum to sporting activities in the district, Hon. Minister for Industries and Sports and Youth Affairs, Shri E P Jayarajan, will inaugurate the work of the Municipal Stadium at Chalakudy at 5 pm on December 23.

Powered by Info News For You

Comments
Post a Comment