വ്യാജ ഒപ്പിട്ട് പണം പിന്‍വലിച്ചെന്ന്: മര്‍ച്ചന്റ്സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുടെ പരാതിയില്‍ പ്രസിഡണ്ടിനെതിരെ കേസ്


കാസര്‍കോട് (www.evisionnews.co): തന്റെ വ്യാജ ഒപ്പിട്ട് ബാങ്കില്‍ നിന്നും അഞ്ചു ലക്ഷത്തിലേറെ രൂപ പിന്‍വലിച്ചുവെന്ന സസ്‌പെന്‍ഷന്‍ഷനലായ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യലിന്റെ പരാതിയില്‍ ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷരീഫിനെതിരെ ഹോസ്ദുര്‍ഗ് പൊലിസ് കേസേടുത്തു. ജില്ലാ പ്രസിഡണ്ടിന് പുതുതായി ഔദ്യോഗിക വാഹനം വാങ്ങാന്‍ ജില്ലാ കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. വാഹനം ലോണെടുത്ത് വാങ്ങാനായിരുന്ന തീരുമാനം. 

എന്നാല്‍ ഇത് മറികടന്ന് മര്‍ച്ചന്റ്സ് അസോസിയേഷന്റെ ജോയിന്റ് അക്കൗണ്ടില്‍ നിന്നും ജനറല്‍ സെക്രട്ടറിയായ തന്റെ വ്യാജ ഒപ്പിട്ട് അഹമ്മദ് ഷരീഫ് പണം പിന്‍വലിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. മര്‍ച്ചന്റ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയില്‍ അടുത്തിടെയുണ്ടായ വിഭാഗീയത ഇതോടെ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അഹമ്മദ്് ഷരീഫിനെ അപകീര്‍ത്തിപ്പെടുത്തി വാട്‌സ് ആപ്പില്‍ പോസ്റ്റിട്ട സംഭവത്തില്‍ ജോസ് തയ്യല്‍ ഉള്‍പ്പടെ എട്ടുപേര്‍ക്കെതിരെ കാസര്‍കോട് പൊലിസ് കേസെടുത്തിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?