ഗൃഹപ്രവേശനത്തിന് കാത്തുനില്‍ക്കാതെ അനിത യാത്രയായി; അമ്മയുടെ ചേതനയറ്റ ശരീരം വീട്ടുമുറ്റത്തെത്തിയപ്പോള്‍ അലമുറയിട്ട് കരഞ്ഞ് അനാഥരായ മക്കള്‍

പാറശാല: (www.kvartha.com 24.12.2018) ഗൃഹപ്രവേശനം നടക്കേണ്ട വീട്ടിലെത്തിയത് ഗൃഹനാഥയുടെ ചേതനയറ്റ ശരീരം. ലോറിയില്‍ നിന്ന് അഴിഞ്ഞ് വീണ കയര്‍ സ്‌കൂട്ടറില്‍ കുരുങ്ങി ഉണ്ടായ അപകടത്തില്‍ മരിച്ച ആറ്റുപുറം സ്വദേശി അനിത(36) കഠിനാധ്വാനം ചെയ്ത് നിര്‍മിച്ച രണ്ട് മുറികള്‍ മാത്രമുള്ള വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് നടക്കാനിരിക്കയാണ് തലേന്ന് ഗൃഹനാഥ സ്‌കൂട്ടര്‍ അപകടത്തില്‍ ദാരുണമായി മരിച്ചവിവരം ഈ വീട്ടിലെത്തുന്നത്.

എട്ടു വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച അനിത വീടുകളിലെ ജോലികള്‍ ചെയ്ത് എറെ കഷ്ടപ്പെട്ടാണ് മുന്നുമക്കളടങ്ങുന്ന കുടുംബത്തെ പോറ്റിയിരുന്നത്. കഴിഞ്ഞ ആറു മാസമായി ഉള്ളൂരിലെ ഒരു വീട്ടില്‍ ഇവര്‍ അടുക്കള ജോലിക്കാരിയായി നില്‍ക്കുന്നു.

Woman accidentally shot dead, News, House, Accidental Death, Dead Body, Children, Kerala

സഹോദരനൊപ്പം കുടുംബവീട്ടില്‍ താമസിക്കവേ അടുത്തിടെയാണ് രണ്ട് കിലോമിറ്റര്‍ അകലെയുള്ള ഊരംവിളയില്‍ മൂന്ന് സെന്റ് സ്ഥലം വാങ്ങി വീട് നിര്‍മിച്ചത്. ഷീറ്റിട്ട വീടിന്റെ പണികള്‍ പൂര്‍ത്തിയായില്ലെങ്കിലും കുടുംബവീട്ടിലെ സ്ഥലപരിമിതി മൂലം നേരത്തെ താമസമാരംഭിക്കാന്‍ തിരുമാനിക്കുകയായിരുന്നു.

കെട്ടിടനിര്‍മാണ തൊഴിലാളിയായ സഹോദരനടക്കമുളളവര്‍ കഴിഞ്ഞ ദിവസം വീടിനുള്ളിലെ തറ സിമന്റിടുന്നത് അടക്കമുള്ള അവശ്യ ജോലികള്‍ തീര്‍ത്തു. സ്വന്തമായി വീടെന്ന ആഗ്രഹം സ്വപ്നം കണ്ട് ജീവിച്ചിരുന്ന മാതാവിന്റെ വിയോഗവിവരമറിഞ്ഞ ഞെട്ടലിലാണ് പ്ലസ് വണ്‍, എട്ട്, ആറു ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍.

ഗൃഹപ്രവേശനചടങ്ങുകള്‍ക്കുള്ള സാധനങ്ങളുമായി നേരത്തെ എത്താമെന്ന് യാത്ര പറഞ്ഞുപോയ മാതാവ് ഇനിയില്ലെന്ന് തിരിച്ചറിഞ്ഞുള്ള ഇവരുടെ വിലാപം ആരുടെയും കണ്ണ് നനയിക്കും. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ എന്ത് പറഞ്ഞ് അശ്വസിപ്പിക്കുമെന്നറിയാതെ ഉഴലുകയാണ് ബന്ധുക്കള്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച അനിതയുടെ മൃതദേഹം ബന്ധുക്കളുടെ അഗ്രഹപ്രകാരം പുതിയ വീട്ടില്‍ പത്ത് മിനിറ്റ് പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് കുടുംബ വീട്ടിലേക്ക് കൊണ്ടുപോയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman accidentally shot dead, News, House, Accidental Death, Dead Body, Children, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?