വീടിനു മുന്നില്‍ വീണ്ടും മാര്‍ക്ക്; കള്ളന്മാര്‍ ഇട്ടതാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം, ഭയപ്പെടേണ്ടതില്ല കുഷ്ടരോഗ നിര്‍മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി രേഖപ്പെടുത്തിയതാണെന്ന് ഡി എം ഒ

കാസര്‍കോട്: (www.kasargodvartha.com 21.12.2018) വീടിനു മുന്നില്‍ വീണ്ടും മാര്‍ക്ക് കണ്ടെത്തിയതോടെ കള്ളന്മാര്‍ ഇട്ടതാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം ശക്തമായി. അതേസമയം മാര്‍ക്കിട്ടതും കുഷ്ടരോഗ നിര്‍മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി സര്‍വ്വേ നടത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരാണെന്നും യാതൊരു ഭയപ്പാടും വേണ്ടെന്നും ഡി എം ഒ എ പി ദിനേശ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഡിസംബര്‍ 18 വരെ ഒരാഴ്ചക്കാലമാണ് കുഷ്ട രോഗ നിര്‍മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി വീടുകള്‍തോറും സര്‍വ്വേ പ്രവര്‍ത്തനം നടത്തിയതെന്ന് ഡി എം ഒ പറഞ്ഞു. വീട്ടുകാര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മാര്‍ക്ക് ചെയ്ത് കൃത്യമായ റിപോര്‍ട്ട് സര്‍ക്കാരിലേക്ക് നല്‍കേണ്ടതു കൊണ്ടാണ് തീയ്യതി സഹിതം മാര്‍ക്കിടേണ്ടി വന്നതെന്നും അധികൃതര്‍ പറയുന്നു.
Mark in houses; Fake message Spread in Social media, Kasaragod, News, Social-Media, House.

മൂന്നു തവണയെങ്കിലും ആളില്ലാത്ത വീട്ടില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. നേരത്തെ നാടിന്റെ പല ഭാഗത്തും സ്റ്റിക്കറൊട്ടിക്കുകയും മാര്‍ക്കിടുകയും ചെയ്തതിന്റെ പേരില്‍ വലിയ വിവാദം കേരളത്തിലുടനീളം ഉയര്‍ന്നു വന്നിരുന്നു. അന്ന് പോലീസ് പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കൃത്യമായ കണ്ടെത്തലുകളൊന്നും നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഗ്ലാസ് വില്‍പനക്കാര്‍ തിരിച്ചറിയാനായി സ്റ്റിക്കറൊട്ടിച്ചതിനെയാണ് പലരും സംശയിച്ചത്. ചില വീടുകളില്‍ സ്റ്റിക്കറൊട്ടിക്കുകയും മറ്റു ചില വീടുകളില്‍ മാര്‍ക്കിടുകയും ചെയ്തുവെന്നായിരുന്നു പ്രചരണം. ഇതുമായി ബന്ധപ്പെട്ട് ഒരു സ്ഥലത്തും കവര്‍ച്ച നടന്നതായി റിപോര്‍ട്ടുണ്ടായിരുന്നില്ല.

ഇതിനിടയിലാണ് വീണ്ടും മാര്‍ക്കിട്ട് കൊണ്ട് കള്ളന്മാര്‍ എത്തിയെന്ന് ചെമ്മനാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രചരണം ശക്തമായത്.
Mark in houses; Fake message Spread in Social media, Kasaragod, News, Social-Media, House.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mark in houses; Fake message Spread in Social media, Kasaragod, News, Social-Media, House.
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?