തിരുവാതിര വേദിയില്‍ ചങ്കിടിപ്പോടെ സിസ്റ്റര്‍ മരിയ

ആലപ്പുഴ:(www.kvartha.com 09/12/2018) കലോല്‍സവ വേദിയിലെ തിരുവാതിര മത്സരത്തില്‍ എറണാകുളം സെന്റ് അഗസ്റ്റിന്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ മത്സരം കഴുയുന്നത് വരെ സിസ്റ്റര്‍ മരിയയ്ക്ക് ചങ്കിടിപ്പാണ്. തുമ്പമലര്‍ തിരുവാതിര പാട്ടിന്റെ പദങ്ങള്‍ കുട്ടികള്‍ തെറ്റാതെ പാടാന്‍ നോക്കേണ്ടത് സ്‌കൂളിലെ സംഗീത അധ്യാപികയായ സിസ്റ്റര്‍ മരിയയുടെ കടമയാണല്ലോ. പറവൂര്‍ ശശികുമാറിന്റെ ശിക്ഷണത്തിലാണ് എറണാകുളം കുഴിപ്പിള്ളി സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലെ കുട്ടികള്‍ പഠിക്കുന്നതെങ്കിലും തിരുവാതിര പാട്ടിന്റെയും നൃത്തത്തിന്റെയും മേല്‍നോട്ടം വഹിക്കുന്നത് സ്‌കൂളിലെ സംഗീത അധ്യാപികയായ സിസ്റ്റര്‍ മരിയയാണ്.

 News, Alappuzha, Kerala, Students, Teacher,Sister Maria who support her students for participate kalothsavam

ഇതു പതിനാലാമത്തെ തവണയാണ് സിസ്റ്റര്‍ മരിയ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ക്കൊപ്പം എത്തുന്നത്. കഴിഞ്ഞ 9 വര്‍ഷമായി സബ് ജില്ല തലത്തിലും ജില്ലാതലത്തിലും, ഒക്കെ തിരുവാതിര, ഗ്രൂപ്പ് ഡാന്‍സ് എന്നീ മത്സരങ്ങളില്‍ ജേതാക്കള്‍ കൂടിയാണ് സെന്റ് അഗസ്റ്റിന്‍ സ്‌കൂള്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്‌കൂളില്‍ പഠിക്കുന്നതെങ്കിലും പഠനത്തിലും കലയിലും ഇവരെല്ലാം മുന്‍പന്തിയിലാണെന്നും ഗ്രൂപ്പ് ഡാന്‍സില്‍ പങ്കെടുക്കാന്‍ എത്തിയവരെല്ലാം മല്‍സ്യ തൊഴിലാളികളുടെ മക്കളാണെന്നും ശാസ്ത്രീയ സംഗീതം അഭയസിച്ചിട്ടുള്ള സിസ്റ്റര്‍ മറിയ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Alappuzha, Kerala, Students, Teacher,Sister Maria who support her students for participate kalothsavam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?