ഇഞ്ചോടിഞ്ച് പോരാട്ടം; കാസര്‍കോട് എം.ആര്‍.എസ്. മുന്നില്‍
-കാസര്‍കോട് എം.ആര്‍.എസിന് 61 പോയിന്റ്
-57 പോയിന്റുമായി ഞാറനീലി അംബേദ്കര്‍ സ്‌കൂള്‍ രണ്ടാമത്
തിരുവനന്തപുരം: (www.kasargodvartha.com 04.12.2018) പട്ടികവര്‍ഗ വികസന വകുപ്പിന്റെ സംസ്ഥാന സ്‌കൂള്‍ കലോത്സവം സര്‍ഗോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. മത്സരവേദികളില്‍ വീറും വാശിയും മുറുകുമ്പോള്‍ 61 പോയിന്റോടെ കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. 12 ഇനങ്ങളിലെ ഫലങ്ങളാണ് ഇതുവരെ പുറത്തുവന്നത്.
കവിതാരചന, ലളിതഗാനം, സംഘഗാനം, ഉപന്യാസം തുടങ്ങി നിരവധി ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയാണു കാസര്‍കോഡ് എം.ആര്‍.എസ്. ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത്. ഞാറനീല അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ. സ്‌കൂളാണു രണ്ടാം സ്ഥാനത്ത്. 57 പോയന്റാണുള്ളത്. 49 പോയിന്റോടെ കട്ടേല എ.എം.എം.ആര്‍.എച്ച്.എസ്.എസാണ് മൂന്നാം സ്ഥാനത്ത്.
20 ഓളം ഇനങ്ങളിലാണു മത്സരങ്ങള്‍ നടക്കുന്നത്. ഇതുവരെ പുറത്തുവന്ന മത്സരഫലങ്ങളില്‍ വിവിധ ഇനങ്ങളില്‍ 83 പേര്‍ക്ക് 'എ' ഗ്രേഡ് ലഭിച്ചു. കലോത്സവത്തിന്റെ ഏറ്റവും ശ്രദ്ധേയ ഇനമായ ആദിവാസി പരമ്പരാഗത നൃത്തത്തില്‍ മാത്രം 14 'എ' ഗ്രേഡുണ്ട്. ആറ് 'ബി' ഗ്രേഡും അഞ്ചു 'സി' ഗ്രേഡുമാണ് ഈ ഇനത്തില്‍ മറ്റു ടീമുകള്‍ക്കു ലഭിച്ചത്. ആകെ 28 സംഘങ്ങളാണ് പരമ്പരാഗത നൃത്തവുമായി വേദിയിലെത്തിയത്. സര്‍ഗോത്സവത്തിലെ വിജയികള്‍ക്ക് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മാതൃകയില്‍ ഗ്രേസ് മാര്‍ക്കും നല്‍കുന്നുണ്ട്.
അഞ്ചു വേദികളിലായി ആറ് ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. മുഖ്യ വേദിയായ നിശാഗന്ധിയില്‍ രാത്രി വൈകിയും നാടകമത്സരം തുടരുകയാണ്. ഡിസംബര്‍ 05ന് മൂന്ന് മത്സരങ്ങളുള്ളത്. സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളുടെ സംഘനൃത്തം, മോണോ ആക്ട് എന്നിവയാണ് നടക്കാനിരിക്കുന്ന മത്സരങ്ങള്‍. നിശാഗന്ധി, സൂര്യകാന്തി, നീലാംബരി വേദികളില്‍ മാത്രമാണ് മത്സരങ്ങള്‍ നടക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Thiruvananthapuram, State School Sargolsavam; Kasaragod MRS in top of the Table
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment