കാഞ്ഞങ്ങാട് മലയോര മേഖല ദുബൈ കെ.എം.സി.സി.ക്ക് പുതിയ നേതൃത്വം


ഷാര്‍ജ (www.evisionnews.co): കാഞ്ഞങ്ങാട് മലയോര മേഖലാ ദുബൈ കെ.എം.സി.സിക്ക് പുതിയ നേതൃത്വം. ഷാര്‍ജ കെ.എം.സി.സി ഓഫീസ് ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ എന്നിവിടങ്ങിലുള്ള കാഞ്ഞങ്ങാട് മലയോര പരപ്പ മേഖലയിലുള്ള പ്രവര്‍ത്തകരെ ഉള്‍കൊള്ളിച്ചതാണ് മലയോര മേഖല കെ.എം.സി.സി പുന:സംഘടിപ്പിച്ചത്.

പ്രസിഡണ്ട് അബൂബക്കര്‍ നമ്പ്യാര്‍ കൊച്ചിയുടെ അധ്യക്ഷതയില്‍ ഷാര്‍ജ കെഎംസിസി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ ബേക്കല്‍ ഉദ്ഘാടനം ചെയ്തു. അബുദാബി പരപ്പ മേഖല കെഎംസിസി കോ ഓഡിനേറ്റര്‍ റാഷിദ് എടത്തോട് റിട്ടേണിംഗ് ഓഫീസറായിരുന്നു. റിലീഫ് പ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കാന്‍ യോഗം തീരുമാനിച്ചു. ബഷീര്‍ മാലോം, ഇഖ്ബാല്‍ പരപ്പ, റാഷിദ് എടത്തോട്, ഷാഹിദ് നീലേശ്വരം, യൂസഫ് കമ്മാടം, മുസ്തഫ കമ്മാടം, മുഹസിന്‍ കനകപ്പള്ളി, താജുദ്ദീന്‍ പട്‌ളം, അബൂബക്കര്‍ നമ്പ്യാര്‍ കൊച്ചി, മുഹമ്മദ് കുഞ്ഞി പരപ്പ പ്രസംഗിച്ചു. 

ഭാരവാഹികള്‍: എന്‍.ആര്‍.സി അബൂബക്കര്‍ (ചെയര്‍), യൂസഫ് കമ്മാടം (കണ്‍), യു.എം മുഹമ്മദ് കുഞ്ഞി (പ്രസി), ഷാനവാസ് സി.എച്ച് പരപ്പ (ജന. സെക്ര), അര്‍ഷാദ് അടുക്കം (ട്രഷ), മുസ്തഫ കമ്മാടം, ഷാന പരപ്പ, താജുദ്ധീന്‍ കാരാട്ട്, മുഹ്സിന്‍ കനകപ്പള്ളി (വൈസ് പ്രസി), ഇര്‍ഷാദ് എന്‍.ആര്‍.സി, ഇല്യാസ് എടത്തോട്, നൗഫല്‍ കല്ലഞ്ചിറ, അമീര്‍ ഹസ്സന്‍ പട്ളം (ജോ. സെക്ര), നൗഷാദ് കോളംകുളം (വര്‍ക്കിംഗ് സെക്ര).



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?