ഷിറിയയില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം
കാസര്‍കോട് (www.evisionnews.co): കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ ദാരുണമായി മരിച്ചു. കൂടെയുണ്ടായിരുന്ന കുട്ടിക്ക് ഗുരുതരം. മഞ്ചേശ്വരം ഉദ്യാവാര സ്വദേശി അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് അബ്ദുല്‍ ബാസിത്താ (22)ണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ഷിറിയ ദേശീയ പാതയിലാണ് അപകടം.
ബാസിത്ത് ഓടിക്കുകയായിരുന്ന സ്‌കൂട്ടര്‍ കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസിലിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ പൊലീസിന് മുമ്പാകെ കീഴടങ്ങി. പരിക്കേറ്റ മുഹമ്മദ് (12) എന്ന കുട്ടിയെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Powered by Info News For You

Comments
Post a Comment