അക്ഷയുടെ അപകടമരണം; ലോറി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ വ്യാജ ഡ്രൈവറെ ഹാജരാക്കാന്‍ മണല്‍ മാഫിയയുടെ ശ്രമം, പോലീസ് സ്വീകരിച്ചില്ല
തൃക്കരിപ്പൂര്‍: (www.kasargodvartha.com 15.12.2018) അമിത വേഗതയില്‍ വന്ന മണല്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ ഇടയിലക്കാട് അംഗന്‍വാടിക്ക് സമീപത്തെ ഗണേശന്‍- വസന്ത ദമ്പതികളുടെ മകന്‍ അക്ഷയ് (19)മരണപ്പെട്ട സംഭവത്തില്‍ ലോറി ഓടിച്ചിരുന്ന ഡ്രൈവറെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ലോറി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ വ്യാജ ഡ്രൈവറെ ഹാജരാക്കാന്‍ മണല്‍ മാഫിയ നടത്തിയ ശ്രമം പോലീസ് പരാജയപ്പെടുത്തി.
ബുധനാഴ്ച രാത്രി 12 മണിയോടെ തൃക്കരിപ്പൂര്‍ വെള്ളാപ്പ് റോഡ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. അപകടത്തില്‍ അക്ഷയ്ക്കൊപ്പമുണ്ടായിരുന്ന അനീതിന് സാരമായ പരിക്കേറ്റിരുന്നു. അനീത് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് ലോറി നിര്‍ത്താതെ ഓടിച്ചു പോയിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ആളില്ലാത്ത നിലയില്‍ ലോറി പിന്നീട് മെട്ടമ്മലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
ലോറിയില്‍ ഉണ്ടായിരുന്ന മണല്‍ ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ അവരുടെ അനുമതിയില്ലാതെയും വീട്ടുകാര്‍ കാണാതെയും ഇറക്കി വച്ചതായും പോലീസ് കണ്ടെത്തി. അപകടമുണ്ടാക്കിയവരെ പിടികൂടാന്‍ ചന്തേര പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഡ്രൈവറാണെന്ന് പറഞ്ഞ് ഒരു യുവാവിനെ സ്റ്റേഷനില്‍ ഹാജരാക്കിയത്. യഥാര്‍ത്ഥ പ്രതിയല്ലെന്ന് മനസ്സിലാക്കിയ പോലീസ് സ്വീകരിക്കാന്‍ തയാറായില്ല. ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. ലോറിയില്‍ മണല്‍കയറ്റിറക്ക് തൊഴിലാളികള്‍ ഉള്‍പ്പെടെ അഞ്ചു പേരുണ്ടായിരുന്നതായും പറയുന്നുണ്ട്.
Related News:
മണല്‍ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ഇടിച്ച ലോറി നിര്‍ത്താതെ പോയി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, sand mafia, Trikaripur, Akshay's death; Police investigation tighten
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment