യുവകലാ സമിതി സെക്രട്ടറി സന്ദീപ് വെള്ളലൂരിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പോലീസ്; ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് സാമ്പത്തീക ബാധ്യത

റാസല്‍ ഖൈമ: (www.kvartha.com 10-12-2018) പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും മലയാളിയുമായ സന്ദീപ് വെള്ളലൂരിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റാസല്‍ ഖൈമ പബ്ലിക് വര്‍ക്ക്‌സ് ഡിപാര്‍ട്ട്‌മെന്റില്‍ സര്‍വേയറായി ജോലി നോക്കുകയായിരുന്നു സന്ദീപ്. 35കാരനായ സന്ദീപ് യുവകലാ സമിതിയുടെ ജനറല്‍ സെക്രട്ടറിയും ഫ്രണ്ട്‌സ് ക്രിക്കറ്റ് അസോസിയേഷന്‍ ടീം ലീഡറുമാണ്. മരണം ആത്മഹത്യയാണെന്ന് വ്യക്തമായിട്ടുണ്ട്.

ഒരു ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനി തുടങ്ങിയ സന്ദീപ് വന്‍ കടക്കെണിയിലായിരുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് സാമ്പത്തീക ബാധ്യതയാണെന്ന് കരുതുന്നു. മൂന്ന് കുട്ടികളുടെ പിതാവാണ് സന്ദീപ്. ഇളയ കുട്ടിക്ക് മൂന്ന് മാസം പ്രായമേയുള്ളു. റാസല്‍ ഖൈമയിലെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം.


Indian social worker found hanging at UAE villa
സംഭവം നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ രണ്ട് സഹവാസികളും സ്ഥലത്തില്ലായിരുന്നു. സുഹൃത്തുക്കള്‍ തിരിച്ചെത്തുമ്പോള്‍ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഇവര്‍ മുറിയുടെ വാതില്‍ തല്ലിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് സീലിംഗില്‍ നിന്നും തൂങ്ങിയ നിലയില്‍ സന്ദീപിന്റെ മൃതദേഹം കണ്ടത്.

റാസല്‍ ഖൈമയില്‍ രക്തദാന ക്യാമ്പുകള്‍ സന്ദീപ് പതിവായി സംഘടിപ്പിച്ചിരുന്നു. 2016ല്‍ ആരോഗ്യമന്ത്രാലയം ഇദ്ദേഹത്തിന്റെ സേവനങ്ങളെ ആദരിച്ചിരുന്നു. ഒരുപാട് പേരെ സഹായിച്ചിട്ടുള്ള വ്യക്തിയാണ് സന്ദീപ്. 2017ല്‍ റോഡ് അപകടത്തില്‍ ശരീരം തളര്‍ന്ന് കിടപ്പിലാവുകയും പിന്നീട് മരണപ്പെടുകയും ചെയ്ത ഒരു മലയാളിയുടെ കുടുംബത്തിന് സന്ദീപ് 4 ലക്ഷം രൂപ നല്‍കി സഹായിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ ഒരാളായ ശ്രീധരന്‍ പറഞ്ഞു. പ്രതിമാസം 8,000 ദിര്‍ഹം ശമ്പളം വാങ്ങിയിരുന്ന സന്ദീപിന് സാമ്പത്തിക ബാധ്യത താങ്ങാവുന്നതായിരുന്നില്ലെന്നും സുഹൃത്ത് പറയുന്നു.

3 വര്‍ഷം മുന്‍പാണ് തനിക്കൊപ്പമുണ്ടായിരുന്ന കുടുംബത്തെ സന്ദീപ് നാട്ടിലേയ്ക്ക് അയച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A 35-year-old Indian social worker in Ras Al Khaimah is believed to have committed suicide, Khaleej Times has learnt. Sandeep Vellaloor, 35, a staff surveyor with the RAK department of public works, suffered a huge financial loss after setting up a transport company, which is believed to be the reason for the resident to hang himself.

Keywords: Gulf, UAE, Suicide, Malayalee



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?