കേരള -കര്‍ണാടക അതിര്‍ത്തിയില്‍ മലയാളിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ചിറ്റാരിക്കാല്‍: (www.kvartha.com 12.12.2018) കേരള കര്‍ണാടക അതിര്‍ത്തിയിലെ വനത്തില്‍ മലയാളിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക വനത്തില്‍ സംസ്ഥാനാതിര്‍ത്തിയില്‍ മുണ്ടറോട്ട് റേയ്ഞ്ചിലെ താന്നിത്തട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. ഈസ്റ്റ് എളേരിയിലെ തയ്യേനി സ്വദേശി താന്നിക്കല്‍ ജോര്‍ജ് വര്‍ഗീസ് എന്ന കൊച്ചി (46) നെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Malayali man found dead in Karnataka border, Karnataka, Dead Body, Youth, Dead, Obituary, Police, Custody, Local-News, News, Kerala.

ചൊവ്വാഴ്ച രാത്രിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. വൈകിട്ട് മീന്‍ പിടിക്കാനായി ഓടപ്പള്ളി പുഴയിലേക്ക് പോയതാണെന്ന് പറയപ്പെടുന്നു. വനത്തിനുള്ളില്‍ നിന്നും വെടിയേറ്റതാണെന്ന് കരുതുന്നു. ചിറ്റാരിക്കാല്‍, ബാഗമണ്ടലം പോലീസ് സ്ഥലത്തെത്തി. വിവരമറിഞ്ഞ് സ്ഥലത്ത് ആളുകള്‍ തടിച്ചുകൂടിയിട്ടുണ്ട്. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ കസ്റ്റഡിയിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayali man found dead in Karnataka border, Karnataka, Dead Body, Youth, Dead, Obituary, Police, Custody, Local-News, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?