ഇന്റര്‍നെറ്റിലും ഇനി മലയാളം ഒന്നാംപാഠം; മലയാളം മിഷന്‍ ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സിന്റെ ആദ്യഘട്ടം തയ്യാര്‍
തിരുവനന്തപുരം:(www.kvartha.com 22/12/2018) മലയാളഭാഷയുടെ അടിസ്ഥാനപാഠങ്ങള്‍ ശാസ്ത്രീയമായ തയാറാക്കി പൂര്‍ണമായും ഇന്റര്‍നെറ്റ് വഴി പഠിപ്പിക്കുന്ന ആദ്യ കോഴ്‌സിന്റെ പ്രാരംഭഘട്ടം ഉദ്ഘാടനത്തിനൊരുങ്ങി. മലയാളം മിഷന്‍ മലയാളം ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സിന്റെ ആദ്യഘട്ടമാണ് ഭാഷയുടെ വളര്‍ച്ചയിലെ നിര്‍ണായക നാഴികക്കല്ലിട്ടിരിക്കുന്നത്. മലയാളം തീരെയറിയാത്ത പഠിതാവിനുപോലും വീട്ടിലിരുന്നുതന്നെ പഠിക്കാവുന്ന രീതിയില്‍ തയാറാക്കുന്ന കോഴ്‌സ് തികച്ചും സൗജന്യമായാണ് ലഭ്യമാക്കുന്നത്. മലയാളഭാഷയിലെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിക്കുന്ന ഏക ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുംകൂടിയാണ് സിഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ തയാറാക്കിയ മലയാളം മിഷന്റെ കോഴ്‌സ്.
മലയാളഭാഷാജ്ഞാനം വിവിധ തലത്തിലുള്ള, വിവിധ ജീവിതസാഹചര്യങ്ങളില്‍ കഴിയുന്ന, വിവിധ പ്രായത്തിലെ പഠിതാക്കളെ എങ്ങനെ മലയാളഭാഷ പഠിപ്പിക്കാം എന്ന പ്രശ്‌നത്തിന് പരിഹാരമായാണ് ഇത്തരം ഒരു പദ്ധതിയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് പറഞ്ഞു. ഇന്നത്തെ ഭാഷാപഠനം ക്ലാസ്‌റൂമുകളില്‍ മാത്രം സംഭവിക്കുന്നതല്ല.
വിവരസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഷ്‌കരണങ്ങള്‍ ഉള്‍ക്കൊള്ളുകയും സാധ്യതകള്‍ കണ്ടെത്തുകയും ചെയ്തുമാത്രമേ ഭാവിയുടെ ഭാഷാപഠനം സുസ്ഥിരമാകുകയുള്ളു. സാങ്കേതികവിദ്യാസാഹചര്യത്തിനു യോജ്യമായ പൂര്‍ണമായും ഇന്റര്‍നെറ്റ് അധിഷ്ഠിതമായ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് (MOOC) അഥവാ മൂക് എന്ന പഠനരീതിശാസ്ത്രത്തിലൂടെ പ്രവാസി മലയാളി വിദ്യാര്‍ഥികള്‍ക്കും, ഭാഷ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു പഠിതാവിനും മലയാളം പഠിക്കാനാവുമെന്നും സുജ സൂസന്‍ ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ ഭാഷാപഠനത്തിലെ പുതിയ ചുവടുവയ്പ്പിന്റെ ഉദ്ഘാടനം ബഹു. സാംസ്‌കാരിക കാര്യ വകുപ്പ് മന്ത്രി എ കെ ബാലന്‍ നിര്‍വഹിക്കും. തിരുവനന്തപരം പ്രസ് ക്ലബ് ടി എന്‍ ഗോപകുമാര്‍ സ്മാരക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ആദ്യ ഘട്ടം കോഴ്‌സ് പാഠങ്ങളുടെ വീഡിയോ അവതരണവും ഉണ്ടായിരിക്കും. ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സിഡിറ്റ് ഡയറക്ടറുമായ എം. ശിവശങ്കര്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ കേരള സര്‍വകലാകാല രജിസ്ട്രാര്‍ ഡോ. സി. ആര്‍. പ്രസാദ് മലയാളഭാഷയും ഡിജിറ്റല്‍ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സംസാരിക്കും. സംവിധായിക വിധു വിന്‍സെന്റ് സ്വാഗതവും മലയാളം മിഷന്‍ രജിസ്ട്രാര്‍ എം. സേതുമാധവന്‍ നന്ദിയും പറയും.
കേരള സര്‍ക്കാര്‍ സാംസ്‌കാരികകാര്യ വകുപ്പിനുകീഴില്‍ കേരളത്തിനു പുറത്തെ ദേശങ്ങളില്‍ മലയാളഭാഷാപഠനപ്രവര്‍ത്തന പ്രചാരണം നിര്‍വഹിക്കുന്ന സ്ഥാപനമാണ് മലയാളം മിഷന്‍. മലയാളം പഠനകേന്ദ്രങ്ങള്‍ മുഖാന്തരം നടത്തുന്ന പ്രതിവാര ക്ലാസുകളിലൂടെ നിര്‍ദിഷ്ഠ പാഠ്യപദ്ധതിപ്രകാരമാണ് മലയാളം മിഷന്‍ കോഴ്‌സുകള്‍ നടത്തുന്നത്. മലയാളം മിഷന്‍ നിലവില്‍ പിന്തുടരുന്ന ഭാഷാപഠന പാഠ്യപദ്ധതിയില്‍ നാല് കോഴ്‌സുകളാണുള്ളത്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി എന്നിങ്ങനെ മലയാളം ആദ്യപാഠം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള നിലവാരത്തിലെ കോഴ്‌സുകളാണ് പഠനകേന്ദ്രങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായുള്ളത്. ആറ് മുതല്‍ അറുപതുവയസുവരെയുള്ള 25,000ല്‍ ഏറെ പഠിതാക്കള്‍ മലയാളം മിഷനുകീഴില്‍ മലയാളഭാഷ പഠിക്കുന്നുണ്ട്.
രണ്ടാംതലമുറ പ്രവാസി മലയാളി വിദ്യാര്‍ഥികള്‍ക്കിടയിലാണ് മലയാളം മിഷന്റെ പ്രധാന പ്രവര്‍ത്തനമേഖല. മലയാളം മാതൃഭാഷയല്ലാത്ത വിദ്യാര്‍ഥികളും മലയാളം മിഷന്റെ നിലവിലെ പാഠ്യപദ്ധതിക്കുകീഴില്‍ മലയാളഭാഷ പഠിക്കുന്നുണ്ട്. മലയാളി സാന്നിധ്യം കുറഞ്ഞതും, സംഘടനാസംവിധാനം നിലവിലില്ലാത്തതുമായ പ്രദേശങ്ങളിലെ പഠിതാക്കള്‍, പ്രവാസികളില്‍ തന്നെ രണ്ടാം തലമുറ മലയാളികള്‍ ഭാഷ പഠിക്കാതിരിക്കുകയും, എന്നാല്‍ മൂന്നാം തലമുറ ഭാഷാപഠനത്തോട് പ്രതിപത്തി പുലര്‍ത്തുകയും ചെയ്യുന്ന ദേശങ്ങളിലെ മലയാളി വിദ്യാര്‍ഥികള്‍, മലയാളികളല്ലെങ്കിലും ഭാഷാസാംസ്‌കാരിക താല്‍പ്പര്യങ്ങള്‍ക്കായോ ഔദ്യോഗികയാത്രാസംബന്ധ ആവശ്യങ്ങള്‍ക്കായോ മലയാളം പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍, കേരളത്തിലെ തന്നെ മലയാളം പഠിക്കാത്ത സിബിഎസ്ഇ കേന്ദ്രീയ വിദ്യാലയ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ മലയാളം ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സിലൂടെ ഭാഷാജ്ഞാനം നേടുമെന്ന് പ്രതീക്ഷിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Inauguration, A.K Balan, Malayalam Mission Poised To Launch Open Online Course

Powered by Info News For You

Comments
Post a Comment