കാര്‍ഷിക ബാങ്കില്‍ മത്സരം മുറുകി; പ്രതീക്ഷയോടെ സിപിഎം, ആശങ്കയില്ലാതെ കോണ്‍ഗ്രസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 07.12.2018) ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന ഹൊസ്ദുര്‍ഗ് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ മത്സരം മുറുകി. ഇക്കാലമത്രയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ബാങ്കില്‍ ഇതാദ്യമായാണ് സിപിഎം മത്സരരംഗത്തേക്കിറങ്ങിയിരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായ കെ വി നാരായണന്റെ സമ്പൂര്‍ണ ആധിപത്യത്തിലുള്ള ബാങ്കില്‍ ഇതുവരെയും മത്സരം ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് നേതൃത്വം പോലും അറിയാതെ കെ വി നാരായണന്‍ നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ഇവിടെ ഇത്തവണ മത്സരം വേണമെന്ന് സിപിഎം ജില്ലാ കമ്മിറ്റിയാണ് തീരുമാനിച്ചത്.

ഇതിനു പിന്നില്‍ ചില കോണ്‍ഗ്രസ് നേതാക്കളുടെ കൈ കടത്തലുകള്‍ ഉണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. നാരായണന്റെ ബാങ്കിലുള്ള ആധിപത്യം ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബാങ്കില്‍ മത്സരിക്കാന്‍ സിപിഎമ്മിന് പ്രചോദനം നല്‍കിയത് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗമാണെന്ന ചര്‍ച്ച ബലപ്പെട്ടിട്ടുണ്ട്.

സിപിഎം ഈ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത് നീലേശ്വരം അഗ്രിക്കള്‍ച്ചറിസ്റ്റ് ബാങ്ക് പ്രസിഡണ്ടും സിപിഎം ലോക്കല്‍ സെക്രട്ടറിയുമായ കണ്ണോത്ത് രവീന്ദ്രനെയാണ്. സഹകരണ രംഗത്ത് കൂര്‍മ്മശാലിയായ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പാനല്‍ കഠിന പ്രയത്നത്തിലാണുള്ളത്. 13,734 വോട്ടര്‍മാരാണ് ബാങ്കിലുള്ളത്. ഇതില്‍ സിപിഎമ്മിനും മോശമല്ലാത്ത പ്രാതിനിധ്യമുണ്ട്.

സിപിഎമ്മിന് ആധിപത്യമുള്ള തൃക്കരിപ്പൂര്‍, നീലേശ്വരം, ചെറുവത്തൂര്‍, ഉദുമ, കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റികള്‍ക്ക് കീഴില്‍ പാര്‍ട്ടിക്ക് ബാങ്കില്‍ മൂവായിരത്തോളം അംഗങ്ങളുണ്ട്. നിലവിലെ സ്ഥിതി വെച്ച് വോട്ടെടുപ്പില്‍ ആറായിരത്തില്‍ മേലെ പോളിംഗുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ വന്നാല്‍ പാര്‍ട്ടി സംവിധാനം പരമാവധി പ്രയോജനപ്പെടുത്തി തങ്ങളുടെ മുഴുവന്‍ വോട്ടുകളും പോള്‍ ചെയ്യിക്കാനായാല്‍ വിജയ സാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തുന്നത്.

അതേ സമയം തെരഞ്ഞെടുപ്പ് വന്നാലും ഒരു അട്ടിമറിയും സംഭവിക്കാന്‍ പോകുന്നില്ലെന്ന നിലപാടിലാണ് കെ വി നാരായണനും സംഘവും. ഇത്തവണ പൂര്‍ണമായും പാര്‍ട്ടി സഹകരണം തേടിക്കൊണ്ടാണ് നാരായണും സംഘവും വോട്ടു തേടുന്നത്. പരമാവധി വോട്ടുകള്‍ പോള്‍ ചെയ്യിക്കാന്‍ എല്ലാ പ്രാദേശിക ഘടകങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് കെ വി നാരായണന്‍ ഡിസിസി നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ കൈവശമുള്ള ഏറ്റവും വലിയ സഹകരണ സംഘങ്ങളിലൊന്നായ ഹൊസ്ദുര്‍ഗ് കാര്‍ഷിക ബാങ്ക് ഭരണം ഒരു കാരണവശാലും നഷ്ടപ്പെടാന്‍ അനുവദിക്കരുതെന്ന് ഡിസിസിയും കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എങ്കിലും പാര്‍ട്ടിക്കുള്ളിലെ ചില മുറുമുറുപ്പുകളാണ് അല്‍പമെങ്കിലും ആശങ്ക ഉളവാക്കുന്നത്.

കെ വി നാരായണന് പുറമെ ബാങ്ക് വൈസ് പ്രസിഡണ്ട് മാത്യുസ് തെരുവപുഴ, ഡിസിസി ജനറല്‍ സെക്രട്ടറി പി വി സുരേഷ്, ചീമേനി മണ്ഡലം പ്രസിഡണ്ട് വൈ എം സി ചന്ദ്രശേഖരന്‍, പുല്ലൂര്‍ വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ ടി അമ്പൂഞ്ഞി, നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് സി കരുണാകരന്‍, തൃക്കരിപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഭരതന്‍ പുതിയപുരയില്‍, പിലിക്കോട് മണ്ഡലം സെക്രട്ടറി എം പി മനോഹരന്‍, ദളിത് കോണ്‍ഗ്രസ് നേതാവ് കെ നാരായണന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എം കെ നാരായണന്‍കുട്ടി, വനിതാ നേതാക്കളായ പി ഓമന, വി ദേവകി, പി നാരായണി എന്നിവരാണ് കോണ്‍ഗ്രസ് പാനലിലുള്ളത്.

കണ്ണോത്ത് രവീന്ദ്രന്റെ സിപിഎം പാനലില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗം കൊട്ടറ വാസുദേവ്, എ ദാമോദരന്‍, ടി വി നിഷ, കെ പാര്‍വ്വതി, എന്‍ വി പുരുഷോത്തമന്‍, എം കെ സുധാകരന്‍, വി രഘുരാമന്‍, സി സുന്ദരന്‍, ഇ വി  ചിത്ര, കെ വി വിനോദിനി, കെ സുമതി, തമ്പാന്‍, കള്ളിപ്പാല എന്നിവരാണ് മത്സരംഗത്തുള്ളത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Congress, CPM, Agricultural Bank election; CPM and congress ready for battle
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?