മുന്നറിയിപ്പില്ലാതെ വികാരിയെ മാറ്റി; പള്ളിക്ക് മുന്നില്‍ വിശ്വാസികളുടെ പ്രതിഷേധം
ഇടുക്കി: (www.kvartha.com 16.12.2018) മുന്നറിയിപ്പില്ലാതെ വികാരിയെ മാറ്റിയതില്‍ പള്ളിക്ക് മുന്നില്‍ വിശ്വാസികളുടെ പ്രതിഷേധം. ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ചേറ്റുകുഴി സെന്റ്. ഗ്രിഗോറിയോസ് ഇടവക വികാരി കുര്യാക്കോസ് വലേലിനെയാണ് മുന്നറിയിപ്പില്ലാതെ സ്ഥലം മാറ്റിയത്. ഫാദര്‍ കുരിയാക്കോസ് വലേലിനെ തിരിച്ച് കൊണ്ടുവരണമെന്നാണ് വിശ്വാസികളുടെ ആവശ്യം.
മുന്നറിയിപ്പില്ലാതെയാണ് വികാരിയെ സ്ഥാനത്ത് നിന്ന് നീക്കിയതെന്നാരോപിച്ച് നേരത്തെ വികാരിയും ഒരു വിഭാഗം വിശ്വാസികളും കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഓര്‍ത്തഡോക്‌സ് ഇടുക്കി ഭദ്രാസനാധിപനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പ്രതികാരമായാണ് തനിക്കെതിരായ നടപടിയെന്ന് ഫാ. കുര്യാക്കോസ് വലേലി നേരത്തെ ആരോപിച്ചിരുന്നു.

വികാരിയെ ചുമതലയില്‍നിന്ന് മാറ്റിയതിന്റെ യഥാര്‍ത്ഥ കാരണമറിയാതെ മറ്റൊരു വികാരിയെയും പള്ളിക്കുള്ളില്‍ പ്രവേശിപ്പിക്കില്ല എന്ന് പറഞ്ഞ് ദേവാലയം കഴിഞ്ഞദിവസം അടച്ചുപൂട്ടിയിരുന്നു. പുതിയ വികാരി എന്‍.പി ഏലിയാസ് പള്ളി അകത്ത് നിന്ന് പൂട്ടിയാണ് ഇപ്പോള്‍ കുര്‍ബാന നടത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Believers protest outside church over transfer of vicar, Idukki, News, Religion, Local-News, Protesters, Church, Allegation, Kerala.
Keywords: Believers protest outside church over transfer of vicar, Idukki, News, Religion, Local-News, Protesters, Church, Allegation, Kerala.
Powered by Info News For You

Comments
Post a Comment