കാറിനു തീപിടിച്ച് എഞ്ചിനീയര്‍ വെന്തുമരിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 25.12.2018) കാറിനു തീപിടിച്ച് എഞ്ചിനീയര്‍ വെന്തുമരിച്ചു. ചൊവ്വാഴ്ച പുലര്‌ച്ചെ 5.30 ന് ഡല്‍ഹിയിലെ ഗ്രെയ്റ്റര്‍ നോയിഡയിലാണ് സംഭവം. ഹിമാചല്‍പ്രദേശ് അംബ സ്വദേശിയായ പവന്‍ (45) ആണ് മരിച്ചത്. ഗ്രെയ്റ്റര്‍ നോയിഡയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് പവന്‍.

താമസസ്ഥലത്തേക്ക് എത്തുന്നതിന് അര കിലോമീറ്റര്‍ ഇപ്പുറത്തായിരുന്നു അപകടം സംഭവിച്ചത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തീപിടുത്തം. ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാറിനു തീപിടിക്കുകയായിരുന്നു. എന്നാല്‍ പവന് പുറത്തിറങ്ങാനായില്ല.
New Delhi, National, News, Obituary, Car, Fire, Techie, 45, Dies After Moving Car Catches Fire In Greater Noida
Representative Photo
വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കും അപകടകാരണമെന്ന് പോലീസ് കരുതുന്നു. പുലര്‍ച്ചെ അഞ്ചോടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പവന്‍ ക്രിസ്മസ് ആശംസ അയച്ചിരുന്നു. അപകടം ഉണ്ടാകുന്നതുവരെ മറ്റു പ്രശ്‌നങ്ങളൊന്നും ഇദ്ദേഹത്തിനു ഉണ്ടായിരുന്നതായി കരുതുന്നില്ല. തീ പിടിച്ചപ്പോള്‍ കാറില്‍നിന്നു പുറത്തിറങ്ങാന്‍ കഴിയാതെ വന്നതാകാമെന്നു പോലീസ് പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, News, Obituary, Car, Fire, Techie, 45, Dies After Moving Car Catches Fire In Greater Noida 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?