ജനത്തെ വലച്ച് ബി.ജെ.പി ഹര്‍ത്താല്‍

കാസര്‍കോട് (www.evisionnews.co): ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം. നഗരത്തില്‍ ഏറെക്കുറെ കടകളും തുറന്നിരുന്നു. കാസര്‍കോട് മാര്‍ക്കറ്റില്‍ പച്ചക്കറി കടകളും മറ്റും സജീവമായിരുന്നു. കെ.എസ്.ആര്‍.ടി.സി അടക്കമുള്ള സര്‍വീസ് ബസുകള്‍ നിരത്തിലിറങ്ങാത്തതിനാല്‍ സാധാരണക്കാരെ ഹര്‍ത്താല്‍ ബാധിച്ചു. സ്വകാര്യ വാഹനങ്ങള്‍ പതിവുപോലെ ഓടി. മിക്ക ഓട്ടോകളും സര്‍വീസ് നടത്തി. കുമ്പളയില്‍ ഹോട്ടലുകളും കടകളും തുറന്നുപ്രവര്‍ത്തിച്ചു. വിവിധയിടങ്ങളില്‍ ഓട്ടോ റിക്ഷകള്‍ പതിവുപോലെ സര്‍വീസ് നടത്തി. കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും സ്വകാര്യ വാഹനങ്ങള്‍ പതിവുപോലെ ഓടി. കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്താത്തത് പൊതുജനത്തെ വലച്ചു. പരീക്ഷകള്‍ മുഴുവന്‍ മാറ്റിവെച്ചതനാല്‍ വിദ്യാര്‍ത്ഥികളെ ഹര്‍ത്താല്‍ ബാധിച്ചില്ല. 

അതേസമയം ഉപ്പള ബായാര്‍ പദവില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞത് ലാത്തിച്ചാര്‍ജില്‍ കലാശിച്ചു. വാഹനം തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് ലാത്തി വീശി വിരട്ടിയോടിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് ഹര്‍ത്താല്‍ അനുകൂലികളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും വാഹനം തടയല്‍ തുടര്‍ന്നതോടെ ലാത്തി വീശി വിരട്ടിയോടിക്കുകയായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?