അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണത്തിനു നിയമം പാസാക്കണമെന്ന് ആര്‍എസ്എസും വിഎച്ച്പിയും
ന്യൂഡല്‍ഹി: (www.kvartha.com 09.12.2018) അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണത്തിനു നിയമം പാസാക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസും വിഎച്ച്പിയും രംഗത്ത്. ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടത്തിയ വിശ്വഹിന്ദു പരിഷത്തിന്റെ മഹാസമ്മേളനത്തിലാണ് ഇരുകൂട്ടരും ഈ ആവശ്യം ഉന്നയിച്ചത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയും വിഎച്ച്പി നേതാക്കളുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
അധികാരത്തിലിരിക്കുന്നവര്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് വാക്കു തന്നവരാണെന്നും തങ്ങള്‍ അതിനു വേണ്ടി യാചിക്കുകയല്ലെന്നും ഭയ്യാജി ജോഷി പറഞ്ഞു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ചൊവ്വാഴ്ച തുടങ്ങാനിരിക്കേയാണ് രാമക്ഷേത്ര വിഷയത്തില്‍ സമ്മര്‍ദം ശക്തമാക്കി വിഎച്ച്പി ഡല്‍ഹിയില്‍ മഹാസമ്മേളനം നടത്തിയത്. അതില്‍ പങ്കെടുത്ത ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയും വിഎച്ച്പിയുടെ സമ്മര്‍ദ നീക്കത്തിനു പിന്തുണ അറിയിക്കുകയായിരുന്നു.
കോടതി തീരുമാനിക്കുകയാണെങ്കിലും പാര്‍ലമെന്റ് നിയമം പാസാക്കുകയാണെങ്കിലും രാമക്ഷേത്ര നിര്‍മാണ കാര്യത്തില്‍ തീരുമാനം ഉടന്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാമക്ഷേത്രം വേണമെന്ന ജനങ്ങളുടെ ആവശ്യം പൂര്‍ത്തീകരിക്കാനാണ് അധികാരത്തിലുള്ളവര്‍ തയാറാകേണ്ടത്. അതിനു വേണ്ടി തങ്ങള്‍ യാചിക്കുകയല്ല, തങ്ങളുടെ വികാരം വെളിപ്പെടുത്തുകയാണെന്നും ഭയ്യാജി ജോഷി പറഞ്ഞു. രാമക്ഷേത്രത്തിനായി ഇനിയും കാത്തിരിക്കുകയില്ലെന്നും അതിനായി ബില്ല് കൊണ്ടുവരണമെന്നും വിഎച്ച്പി നേതാക്കള്‍ ആവശ്യപ്പെട്ടു.
രാമക്ഷേത്ര നിര്‍മാണ ആവശ്യവുമായി ആയിരക്കണക്കിന് ആളുകളാണ് വിഎച്ച്പിയുടെ നേതൃത്വത്തില്‍ രാംലീല മൈതാനത്ത് എത്തിയത്. റാലിയുടെ ഭാഗമായി നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കും നിവേദനം നല്‍കിയിരുന്നു.
Keywords: India, National, News, RSS, VHP, New Delhi, Temple, Babri Masjid Demolition Case, VHP holds meeting for Ram temple

Powered by Info News For You

Comments
Post a Comment