പൊതുപരിപാടിയില്‍ കേജരിവാളിന്റെ ചുമയെ അനുകരിച്ച് പരിഹസിച്ച് ബിജെപി പ്രവര്‍ത്തകര്‍; പ്രവര്‍ത്തകരെ ശാസിച്ച് നിതിന്‍ ഗഡ്കരിയും ഹര്‍ഷവര്‍ദ്ധനും
ന്യൂഡല്‍ഹി: (www.kvartha.com 28-12-2018) ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പ്രസംഗത്തെ തടസപ്പെടുത്തി ബിജെപി പ്രവര്‍ത്തകരുടെ പരിഹാസവും കൂക്കുവിളിയും. വിജ് ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് കേജരിവാളിനെ കാണികളായെത്തിയ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ അവഹേളിച്ചത്. കേജരിവാളിന്റെ ചുമയെ അനുകരിച്ച് പരിഹസിച്ച് ബിജെപി പ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തി. ഇതോടെ പ്രസംഗം തുടരാനാകാതെ കേജരിവാള്‍ പകച്ചു. ഈ സമയം വേദിയിലുണ്ടായിരുന്ന കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ഹര്‍ഷ വര്‍ദ്ധന്‍ എന്നിവര്‍ പ്രവര്‍ത്തകരെ ശാസിച്ചു. ഇതൊരു പൊതുപരിപാടിയാണെന്നും മൗനം പാലിക്കണമെന്നുമാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്.
നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ, ഡല്‍ഹി ജല ബോര്‍ഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ യമുന നദിയെ ശുദ്ധീകരിക്കുന്നതിനായി നടത്തിയ ചര്‍ച്ചയിലാണ് ബിജെപി പ്രവര്‍ത്തകരുടെ അവഹേളനം നടന്നത്. 2016മുതല്‍ കേജരിവാളിനെ അലട്ടുന്ന പ്രശ്‌നമാണ് കഫക്കെട്ടും ചുമയും.
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ, ജല വിഭവശേഷി വകുപ്പ് സഹമന്ത്രി സത്യപാല്‍ സിംഗ്, ബിജെപി എം പിമാര്‍, തുടങ്ങി നിരവധി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: New Delhi: Miscreants on Thursday interrupted Delhi Chief Minister Arvind Kejriwal by imitating coughing action as he started speaking at an official event here, prompting two Union ministers to intervene.
Keywords: National Arvind Kejriwal, Nitin Gadkari

Powered by Info News For You

Comments
Post a Comment