നൂതന മത്സ്യപ്രജനന കേന്ദ്രം കേന്ദ്രമന്ത്രി സുരേഷ് പ്രഭു നാടിന് സമര്‍പ്പിക്കും

കൊച്ചി: (www.kvartha.com 06.12.2018) രാജ്യത്തെ മത്സ്യോത്പാദനത്തില്‍ വിപ്ലവകരമായ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം. പി. ഇ. ഡി. എ) വല്ലാര്‍പാടത്ത് സജ്ജീകരിച്ച മള്‍ട്ടി സ്പീഷീസ് അക്വാകള്‍ച്ചര്‍ കോംപ്ലക്‌സ്, കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു നാടിന് സമര്‍പ്പിക്കും. വല്ലാര്‍പാടത്ത് എം. പി. ഇ. ഡി. എ യുടെ കീഴിലുള്ള ഒമ്പത് ഏക്കറിലാണ് പദ്ധതി.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വല്ലാര്‍പാടത്താണ് ചടങ്ങ്. 7.26 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ പദ്ധതിയിലൂടെ കേരളത്തിലും അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിലുള്ള മത്സ്യകര്‍ഷകര്‍ക്ക് രോഗരഹിതമായ മീന്‍ കുഞ്ഞുങ്ങളെ ലഭ്യമാക്കാന്‍ സഹായകരമാകും.

 Suresh Prabhu to Open MPEDA's Pioneering Aquaculture Facility in Vallarppadam, Kochi, News, Minister, Fishermen, Business, Technology, Export, Inauguration, Kerala.

വര്‍ഷത്തില്‍ 20 ദശലക്ഷം കാരച്ചെമ്മീനിന്റെയും വിവിധയിനം മത്സ്യങ്ങളുടെയും കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഹാച്ചറി. ഇതു കൂടാതെ കാളാഞ്ചി, മോത, ഗിഫ്റ്റ് തിലാപ്പിയ, വളവോട് (പൊംപാനോ) എന്നിവയുടെ 16.5 ലക്ഷം കുഞ്ഞുങ്ങളെയും, 0.5 ലക്ഷം ഞണ്ട് കുഞ്ഞുങ്ങളെയും പരിപാലിക്കാന്‍ ശേഷിയുള്ള ആറ് നഴ്‌സറികളും ഈ പദ്ധതിയില്‍ സജ്ജമാണ്.

ഒരു കുടക്കീഴില്‍ മത്സ്യം, കാരച്ചെമ്മീന്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ ഹാച്ചറി കോംപ്ലക്‌സായി വല്ലാര്‍പാടത്തെ പ്രജനന കേന്ദ്രം ഇതോടെ മാറും. രാജ്യത്തിനകത്തും പുറത്തും ഏറെ ആവശ്യക്കാരുള്ള മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടുത്തുള്ളതിനാല്‍ ഈ കേന്ദ്രത്തില്‍ ഉത്പാദിപ്പിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെ ഇതര സംസ്ഥാനങ്ങളിലുള്ള വിപണന കേന്ദ്രങ്ങളില്‍ വളരെ വേഗം എത്തിക്കാന്‍ സാധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Suresh Prabhu to Open MPEDA's Pioneering Aquaculture Facility in Vallarppadam, Kochi, News, Minister, Fishermen, Business, Technology, Export, Inauguration, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?