പ്രധാനമന്ത്രിയെ 'അരക്ഷിതനായ ഏകാധിപതി'യെന്ന് വിളിച്ച് രാഹുല്‍ ഗാന്ധി; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയും മകന്‍ രാജീവ് ഗാന്ധിയുമാണ് ഇന്ത്യന്‍ ചരിത്രത്തിലെ അരക്ഷിതരായ ഭരണാധികാരികളെന്ന് തിരിച്ചടിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: (www.kvartha.com 22-12-2018) പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അരക്ഷിതനായ ഏകാധിപതിയെന്ന് വിളിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പൊതുജനങ്ങളുടെ ഫോണുകളിലേയും കമ്പ്യൂട്ടറിലേയും വിവരങ്ങളിലേയ്ക്ക് നുഴഞ്ഞുകയറാന്‍ പത്തോളം ഏജന്‍സികള്‍ക്ക് അധികാരം അനുവദിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിന് പിന്നാലെയാണ് രാഹുലിന്റെ പ്രസ്താവന. ഇന്ത്യയെ ഒരു പോലീസ് രാജ്യമാക്കി മാറ്റാനാണ് മോഡി ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയാണ് ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവെച്ചിരിക്കുന്നത്.
അതേസമയം അരക്ഷിതാവസ്ഥ അനുഭവിച്ച രണ്ടേ രണ്ട് നേതാക്കളേ ഇന്ത്യന്‍ ചരിത്രത്തിലുള്ളുവെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ തുറന്നടിച്ചു. അതിലൊന്ന് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ജനങ്ങളുടെ കത്തുകള്‍ വായിക്കാന്‍ നിയമം നടപ്പിലാക്കാന്‍ തയ്യാറായ രാജീവ് ഗാന്ധിയുമാണെന്ന് അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അമിത് ഷായുടെ പ്രതികരണം.
ഇന്റലിജന്‍സ് ബ്യൂറോ, നര്‍ക്കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെണ്ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ്, സിബിഐ, നാഷണല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ഏജന്‍സി, ക്യാബിനറ്റ് സെക്രട്ടേറിയേറ്റ്, ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ് എന്നീ ഏജന്‍സികള്‍ക്കാണ് പൊതുജനങ്ങളുടെ ഫോണുകളിലും കമ്പ്യൂട്ടറുകളിലും നുഴഞ്ഞുകയറാന്‍ അനുവാദം ലഭിച്ച ഏജന്‍സികള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Congress president Rahul Gandhi today targeted Prime Minister Narendra Modi over a Home Ministry order that gives sweeping powers to investigating agencies to monitor data on computers, and called him an "insecure dictator" who is trying to turn India into a "police state".
Keywords: National, Politics, Rahul Gandhi

Powered by Info News For You

Comments
Post a Comment