മംഗല്‍പാടി ഗവ. സ്‌കൂള്‍ കെട്ടിടത്തില്‍ കാവിക്കൊടി കെട്ടി കലാപത്തിന് ശ്രമം
കാസര്‍കോട് (www.evisionnews.co): സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തില്‍ കാവിക്കൊടി കെട്ടി കലാപത്തിന് ശ്രമം. ജി.വി.എച്ച്.എസ്.എസ് മംഗല്‍പാടി ജനപ്രിയ സ്‌കൂള്‍ കെട്ടിടത്തിലാണ് ബുധനാഴ്ച രാവിലെ കാവിക്കൊടി കെട്ടിയതായി ശ്രദ്ധയില്‍പെട്ടത്. വിവരമറിഞ്ഞ് മഞ്ചേശ്വരം എസ്.ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് കൊടി നീക്കം ചെയ്തു. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമായാണ് സ്‌കൂളില്‍ കൊടി നാട്ടിയതിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. നേരത്തെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പുറത്തു നിന്നെത്തിയ ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു.
Powered by Info News For You

Comments
Post a Comment