ഭേദഗതികള്‍ സ്വാഗതാര്‍ഹം; സംസ്ഥാനങ്ങളുടെ അധികാരം വെട്ടിക്കുറച്ചത് പരിശോധിക്കണം: മന്ത്രി പി തിലോത്തമന്‍
ഉപ്പള:(www.kvartha.com 22/12/2018) ഉപഭോക്താവിന്റെ ആഗ്രഹപ്രകാരം ഉത്പന്നങ്ങള്‍ വീട്ടു പടിക്കല്‍ വരെ എത്തിക്കുന്നതിന് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ് ഉള്‍പ്പെടെയുള്ള ആധുനിക വിപണന രീതികള്‍ രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉപഭോക്തൃ നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണെന്ന് ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി പി തിലോത്തമന്‍. അതേസമയം നിയമം വിപുലപ്പെടുത്താനുള്ള നീക്കത്തിനിടെ ഉപഭോക്തൃസംരക്ഷണത്തിനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം വെട്ടിക്കുറച്ചത് രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥിതക്ക് എതിരാണെന്നും കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ പുന:പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട് ജില്ലയില്‍ അനുവദിക്കപ്പെട്ട മഞ്ചേശ്വരം ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്താവിന് ലഭിക്കേണ്ട സേവനങ്ങള്‍ക്ക് കൃത്യത വരുത്താനും കബളിക്കപ്പെടാനുള്ള പഴുതകളടക്കാനും 1986 ല്‍ പ്രാബല്യത്തില്‍ വന്ന ഉപഭോക്തൃ നിയമം വലിയരളവോളം പൊതുജനങ്ങളുടെ അവകാശ സംരക്ഷണത്തിന് പ്രയോജനപ്പെടുത്തിയിരുന്നു. എന്നിരുന്നാലും സാങ്കേതിക വിദ്യ വികസിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്തിന്റെ വിപണന രീതികള്‍ പഴയ രീതികളില്‍ നിന്നും വ്യത്യസ്തമാണ്.
ദാതാവ് മറഞ്ഞു നിന്ന് ഉപഭോക്താവിന് നേരിട്ട് ഉത്പന്നങ്ങള്‍ എത്തിക്കുന്നതാണ് പുതിയകാല പ്രവണത. ഇവിടെ ഉപഭോക്താവ് വഞ്ചിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങും മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങും വ്യാപകമായ സാഹചര്യത്തില്‍ ഉപഭോക്തൃ സംരക്ഷണത്തിന് കൂടുതല്‍ ശക്തമായ നിയമം അനിവാര്യമാണ്. നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം സ്വാഗതാര്‍ഹമാണെങ്കിലും കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉപഭോക്തൃസംരക്ഷണത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം വെട്ടിക്കുറച്ചത് പ്രതിഷേധാര്‍ഹമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഇതില്‍ പുന:പരിശോധന നടത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളീയ സാമൂഹിക ജീവിതത്തന്റെ വിവിധ മേഖലകളില്‍ ശക്തമായ ഇടപെടലുകളാണ് ലീഗല്‍ മെട്രോളജി വകുപ്പ് നടത്തി കൊണ്ടിരിക്കുന്നത്. കടയില്‍ നിന്ന് ഭക്ഷ്യ വസ്തുക്കള്‍ വാങ്ങുന്നത് മുതല്‍ ആശുപത്രിയില്‍ ലഭിക്കുന്ന സേവന മേഖലകളില്‍ വരെ വകുപ്പിന്റെ നിരീക്ഷണം എത്തുന്നുണ്ട്. ഉപഭോക്താവിന് ലഭിക്കുന്ന എല്ലാ സേവനങ്ങള്‍ക്കും കൃത്യത ഉറപ്പു വരുത്താനും വഞ്ചിക്കപ്പെടുന്നുണ്ടോ എന്നും വ്യവസ്ഥാപിതമായി നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്തിലുടനീളം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പുതുതായി രൂപീകരിച്ച 14 താലൂക്കുകളിലും ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസുകള്‍ അനുവദിച്ചിട്ടുണ്ട്. അതില്‍ ഒമ്പതാമത്തെ ഓഫീസാണ് മഞ്ചേശ്വരം താലൂക്കിലെ ഉപ്പളയില്‍ ആരംഭിച്ചത്. ഉപഭോക്താവ് അതിഥിയെ പോലെയാണെന്ന ഗാന്ധി വാക്യം സ്മരിച്ച മന്ത്രി വിപണിയില്‍ വഞ്ചിതരാവുന്ന സാഹചര്യങ്ങള്‍ തങ്ങളുടെ വിധിയാണെന്ന് വിശ്വസിച്ച് ഒതുങ്ങിക്കൂടുന്ന പൊതുസമൂഹത്തിന്റെ മനോഭാവം മാറ്റണമെന്നും ഉപഭോക്തൃ സരംക്ഷണം ഉറപ്പു വരുത്തുന്നതിനുള്ള സര്‍ക്കാര്‍ യജ്ഞത്തിന് പൊതുസമൂഹം എല്ലാ പിന്തുണയും നല്‍കണമെന്നും ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Minister, Minister P Thilothaman on consumer act amendments

Powered by Info News For You

Comments
Post a Comment