ഉത്തര മലബാറില്‍ വിനോദ സഞ്ചാരത്തിന്റെ അനന്തസാധ്യതകളുടെ വാതായനം തുറന്ന് ബിആര്‍ഡിസി; സ്‌മൈല്‍ അംബാസഡേഴ്‌സ് ടൂര്‍ ആരംഭിച്ചു

കാസര്‍കോട്: (www.kvartha.com 05/12/2018) കാസര്‍കോട് - കണ്ണൂര്‍ ജില്ലകളിലെ തനതുകലകളും സംസ്‌ക്കാരവും പ്രകൃതി ഭംഗിയും ആസ്വദിക്കാന്‍ പ്രത്യേകപാക്കേജുമായി വിനോദ സഞ്ചാരത്തിന്റെ അനന്ത വിഹായുസിലേക്ക് വഴി തുറക്കുകയാണ് ബിആര്‍ഡിസി. വ്യാഴാഴ്ച മുതല്‍ മൂന്നു നാള്‍ കണ്ണൂര്‍- കാസര്‍കോട് ജില്ലകളുടെ സമഗ്ര വിനോദസഞ്ചാര വികസനത്തിന് ഉതകുന്ന പദ്ധതികളുമായാണ് രാജ്യത്തെ മികവുറ്റ ടൂര്‍ ഓപ്പറേറ്റര്‍മാരെ പങ്കെടുപ്പിച്ച് 'സ്‌മൈല്‍ അംബാസിഡേഴ്‌സ് ടൂറെന്ന സംരംഭത്തിനു തുടക്കം കുറിക്കുന്നത്. നാടിന്റെ തനതു കലകളും പൈതൃക ചരിത്ര പശ്ചാത്തലങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള പ്രത്യേക പാക്കേജാണ് ബിആര്‍ഡിസി ഒരുക്കിയിരിക്കുന്നത്.
BRDC to ready for tourism development of North Malabar, Kasaragod, News, Tourism, BRDC, BRDC Smile ambassadors tour will be started on Thursday

വിനോദ സഞ്ചാരത്തിന്റെ മഹാ വാതിലാണ് തുറക്കപ്പെടുന്നത്. പ്രകൃതിയുടെ മഹാവിരുന്നിനൊപ്പം  കലാവിരുന്നൊരുക്കി സഞ്ചാരികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുകയാണ് പദ്ധതിയിലൂടെ ബിആര്‍ഡിസി ലക്ഷ്യമിടുന്നത്. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഇന്ത്യ (അറ്റോയി) യുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വ്യാഴാഴ്ച രാവിലെ 9.30ന് പടന്നക്കാട് ബേക്കല്‍ ക്ലബില്‍ പി കരുണാകരന്‍ എംപി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പ്രമുഖരായ 40 ടൂര്‍ കമ്പനികളുടെ ഉന്നത മാനേജുമെന്റ് പ്രതിനിധികളാണ് പരിപാടിക്കെത്തുന്നത്.

വെള്ളിയാഴ്ച രാവിലെ ബി ടു ബി മീറ്റ് (സ്‌മൈല്‍ വെഞ്ചര്‍). തുടര്‍ന്ന് ഉത്തരമലബാറിന്റെ തനതു കലകളും സുരംഗയും വടക്കന്‍ കളരിയും കവുങ്ങു ചാട്ടവും ഉള്‍പ്പെടെ അനുഭവവേദ്യ വിഭവങ്ങളുടെ പരിചയപ്പെടുത്തല്‍. എട്ടിന് കണ്ണൂര്‍ ജില്ലയില്‍ കടക്കുന്ന 'സ്‌മൈല്‍ അംബാസിഡേഴ്‌സ് ടൂര്‍' സംഘം തെയ്യംകഴകം പരിചയപ്പെടും. തുടര്‍ന്നു നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അംഗങ്ങളും നിക്ഷേപകരുമായി ചര്‍ച്ച.

പിന്നീട് കണ്ണൂര്‍ വിമാനത്താവളം അധികൃതരുമായി ഭാവി ടൂറിസം സാധ്യതകളെ കുറിച്ച് ചര്‍ച്ച നടത്തുന്ന സംഘം കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജില്‍ അവലോകന യോഗവും ചേരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: BRDC to ready for tourism development of North Malabar, Kasaragod, News, Tourism, BRDC, BRDC Smile ambassadors tour will be started on Thursday  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?