നിയമസഭ സമ്മേളനം നടക്കുന്ന സമയത്ത് സര്‍ക്കാര്‍ പരിപാടികള്‍ പാടില്ലെന്ന ഉത്തരവ് മറികടന്ന് കാസര്‍കോട്ട് സഹകരണവകുപ്പിന്റെ കെയര്‍ ഹോം പദ്ധതി ഉദ്ഘാടനം; എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സ്പീക്കര്‍ക്ക് പരാതി നല്‍കി, കലക്ടര്‍ക്ക് കത്ത് നല്‍കി
കാസര്‍കോട്: (www.kasargodvartha.com 03.12.2018) നിയമസഭ സമ്മേളനം നടക്കുന്ന കാലയളവില്‍ എം എല്‍ എമാര്‍ പങ്കെടുക്കേണ്ട യോഗങ്ങളോ കോണ്‍ഫറന്‍സുകളോ വിളിച്ചു ചേര്‍ക്കാന്‍ പാടില്ലെന്ന സ്പീക്കറുടെ റൂളിങ്ങും സര്‍ക്കാര്‍ നിര്‍ദേശവും നിലനില്‍ക്കുന്നതിനിടെ പല വകുപ്പ് മേധാവികളും ജില്ലാ മേധാവികളും യോഗങ്ങളും പരിപാടികളും സംഘടിപ്പിക്കാന്‍ മത്സരിക്കുന്നതായി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ. സ്പീക്കര്‍ക്ക് നല്‍കിയ പരാതിയിലാണ് എന്‍ എ ഈ ആരോപണം ഉന്നയിച്ചത്.
2017 ഏപ്രില്‍ 21ന് പാര്‍ലമെന്ററി കാര്യ സെക്രട്ടറി നല്‍കിയ സര്‍ക്കുലര്‍ അടക്കമാണ് എന്‍ എ നെല്ലിക്കുന്ന് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതി കാസര്‍കോട് ജില്ലയില്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി മാറ്റി വെക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് എം എല്‍ എ കത്തും നല്‍കിയിട്ടുണ്ട്. ഡിസംബര്‍ നാലിന് രാവിലെ 10 മണിക്ക് കാസര്‍കോട് എം എല്‍ എയുടെ പരിധിയില്‍പെട്ട മുള്ളേരിയയില്‍ നടക്കുന്ന പരിപാടിയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയെയാണ് അധ്യക്ഷനാക്കിയിട്ടുള്ളത്. ഈ വിവരം ഒരാഴ്ച മുമ്പ് തന്നെ ശ്രദ്ധയില്‍പെട്ടപ്പോള്‍ നിയമസഭാ സമ്മേളനമായതിനാല്‍ തന്റെ അസൗകര്യം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായും എം എല്‍ എ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ ഉജിതമായ നടപടി സ്വീകരിക്കണമെന്ന് എം എല്‍ എ സ്പീക്കറോട് ആവശ്യപ്പെട്ടു. കലക്ടര്‍ക്ക് നല്‍കിയ കത്തിലും എം എല്‍ എ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2017 ല്‍ നല്‍കിയ സര്‍ക്കുലറില്‍ നിയമസഭ സാമാജികര്‍ പങ്കെടുക്കേണ്ട യാതൊരു യോഗങ്ങളും കോണ്‍ഫറന്‍സുകളും സര്‍ക്കാര്‍ തലത്തിലോ വകുപ്പ് തലത്തിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ വിളിച്ചുചേര്‍ക്കുന്നില്ലെന്ന് എല്ലാ ജില്ലാ കലക്ടര്‍മാരും വകുപ്പ് മേധാവികളും ഉറപ്പു വരുത്തണമെന്നും ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുന്നതാണെന്ന് സ്പീക്കര്‍ നേരിട്ടു വിളിച്ചു വരുത്തുന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് കാസര്‍കോട്ട് എം എല്‍ എ പങ്കെടുക്കേണ്ട പരിപാടി നിയമസഭാ സമ്മേളനം നടക്കേണ്ട സമയത്ത് തന്നെ സംഘടിപ്പിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, N.A.Nellikunnu, MLA, Govt. program in time of Assembly; MLA complained
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment