ഹോസ്ദുര്‍ഗ് ബാങ്ക് തെരഞ്ഞെടുപ്പ്: മുഴുവന്‍ സീറ്റും യു.ഡി.എഫിന്
കാഞ്ഞങ്ങാട് (www.evisionnews.co): ഹൊസ്ദുര്‍ഗ് സര്‍വീസ് തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും യു.ഡി.എഫ് മുന്നണി വിജയിച്ചു. കോണ്‍ഗ്രസ്- മുസ്്‌ലിം ലീഗ് സഖ്യം ബി.ജെ.പി ലോക് താന്ത്രിക് ദള്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. 13 സീറ്റുകളില്‍ 13ഉം യു.ഡി.എഫ് നേടി. ഇന്നലെ രാവിലെ മുതല്‍ വെകിട്ട് വരെയാണ് വോട്ടെടുപ്പ് നടന്നത്.
എട്ടു സീറ്റുകളില്‍ കോണ്‍ഗ്രസും അഞ്ച് സീറ്റുകളില്‍ മുസ്്‌ലിം ലീഗ് ജയിച്ചു. മുസ്്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളായ കുഞ്ഞാമദ് പുഞ്ചാവി, ഇ.കെ.കെ പടന്നക്കാട്, കെ.കെ ഇസ്മായില്‍, പി.കെ സബീന, എസ്.കെ.കെ ഖൈറുന്നിസ എന്നിവരാണ് വിജയിച്ചത്.
Powered by Info News For You

Comments
Post a Comment